The Times of North

Breaking News!

കുമ്പള ദേശീയപാത വികസനം: അനിശ്ചിതത്വവും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ്   ★  നീലേശ്വരം വെടിക്കെട്ട് അപകടം: ഉത്തര മലബാർ ജലോൽസവം നവംബർ 17 ലേക്ക് മാറ്റി   ★  നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സാ ചെലവ് സർക്കാർ വഹിക്കും   ★  നീലേശ്വരം വെടിക്കെട്ട് അപകടം സർക്കാർ അടിയന്തര സഹായം പ്രഖ്യാപിക്കണം: ഇ.ഷജീർ   ★  ഭാര്യയെ പോലെ കൂടെ താമസിപ്പിച്ച സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും   ★  നീലേശ്വരം തോട്ടുംപുറത്തെ പത്രവളപ്പിൽ കല്ല്യാണി അന്തരിച്ചു   ★  നീലേശ്വരം വെടിക്കെട്ട് അപകടം; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി പി രാജീവ്   ★  അനധികൃത മത്സ്യബന്ധനം: പിടിയിലായ രണ്ട് കർണ്ണാടക ബോട്ടുകൾക്ക് 5 ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ്   ★  എഡിഎം നവീൻ ബാബുവിന്റെ മരണം; പി.പി ദിവ്യ കീഴടങ്ങി   ★  നവീൻ ബാബുവിൻ്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷ തള്ളി

എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും. ടിഎച്ച്എസ്എൽസി, ആർട് എച്ച്എസ്എസ് പരീക്ഷകൾക്കും ഇന്ന് തുടക്കമാകും. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ നടക്കുക. 25 ന് പരീക്ഷ അവസാനിക്കും. പരീക്ഷ, സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് മന്ത്രി പറഞ്ഞു.

ഏപ്രിൽ മൂന്നു മുതൽ 20 വരെ രണ്ടുഘട്ടങ്ങളിലായാണ് മൂല്യനിർണയം. മേയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.

സർക്കാർ സ്കൂളുകളിൽ നിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ നിന്ന് 2,55,360 കുട്ടികളും അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് 28,188 കുട്ടികളും പരീക്ഷ എഴുതും. ഗൾഫ് മേഖലയിൽ 536 കുട്ടികളും, ലക്ഷദ്വീപ് മേഖലയിൽ 285 പേരും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത്, 28,180 പേർ. ഏറ്റവും കുറച്ച് പേർ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്(1,843).

Read Previous

രാമേശ്വരം കഫേ സ്ഫോടനം: കൈയില്‍ ബാ​ഗുമായി യുവാവ്, പ്രതിയെന്നു സംശയിക്കുന്നയാളുടെ ദൃശ്യം പുറത്ത്

Read Next

കുറ്റിക്കോലിൽ സഹോദരനെ ജേഷ്ഠൻ വെടിവെച്ചുകൊന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73