
ബേക്കൽ : പൊതുവിദ്യാലയങ്ങളിലെ വിഭിന്നശേഷി കുട്ടികളെ കണ്ടെത്തി സവിശേഷ പിന്തുണ നൽകുവാൻ അധ്യാപകരെ പ്രാപ്തരാക്കുന്നതിനായി ദ്വിദിന പരിശീലനവുമായി സമഗ്ര ശിക്ഷാ കേരളം. ജില്ലാ റിസോഴ്‌സ് ഗ്രൂപ്പിനുള്ള ദ്വിദിന പരിശീലനം ബേക്കൽ ബിആർസിയിൽ വെച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടിവി മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസർ കെപി രഞ്ജിത് അധ്യക്ഷനായി. കാസർകോട് എഈഓ അഗസ്റ്റിൻ ബെർണാഡ് മുഖാതിഥിയായി. ഡോ. വിനോദ് കുമാർ പെരുമ്പള, കെഎം ദിലീപ്കുമാർ എന്നിവർ സംസാരിച്ചു. സുമാദേവീ, ബി ഗിരീശൻ, സീമ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.