നീലേശ്വരം: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലിസ് മെഡൽ നേടിയ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ ഉത്രാടത്തിലെ പി.ആർ. ശ്രീനാഥിന് ലഭിച്ചത് അന്വേഷണ മികവിന്റെ അംഗീകാരം. കഴിഞ്ഞ 2 വർഷമായി കണ്ണൂർ ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ശ്രീനാഥ് നേരത്തെ കാസർകോട് ജില്ലാ സൈബർ സെല്ലി ലായിരുന്നു. പ്രമാദമായ നിരവധി കേസുകൾ തെളിയിക്കുന്നതിൽ നിർണായക സേവനം നൽകിയ സൈബർ കുറ്റാന്വേഷണ വിദഗ്ധനായിരുന്നു ശ്രീനാഥ്. ജോലിയിലെ മികവിന് 2016 ലും 2018 ലും ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ നേടിയിരുന്നു.
സൈബര്‍, സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും ബോധവല്‍ക്കരണത്തിലും കാട്ടിയ മികവിന് പി.ആര്‍.ശ്രീനാഥിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍
നീലേശ്വരം | സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചും ഓണ്‍ലൈന്‍, ഓഫ് ലൈന്‍ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചും ഉത്തരകേരളത്തില്‍ ഇതിനകം രണ്ടായിരത്തില്‍ അധികം ബോധവല്‍ക്കരണ ക്ലാസുകള്‍ എടുക്കുകയും ഇരുമേഖലകളിലും കുറ്റാന്വേഷണമികവു കാട്ടുകയും ചെയ്‌ത നീലേശ്വരം സ്വദേശി പി.ആര്‍.ശ്രീനാഥിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍.
കഴിഞ്ഞ 2 വര്‍ഷമായി കണ്ണൂര്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലാണ് ജോലി ചെയ്‌തു വരുന്നത്. നേരത്തെ 7 വര്‍ഷം കാസര്‍കോട് സൈബര്‍ സെല്ലിലും പ്രവര്‍ത്തിച്ചിരുന്ന ശ്രീനാഥിന് ഇരുമേഖലയിലുമായി ഏതാണ്ട് 10 വര്‍ഷത്തോളം നീണ്ട പ്രായോഗിക പ്രവര്‍ത്തന പരിചയമാണുള്ളത്. സിദ്ധാന്തപരമായും പ്രായോഗികമായും നേടിയ അറിവുകളിലൂടെ ശ്രീനാഥ് നല്‍കുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍ ശ്രദ്ധേയമാണ് പ്രമാദമായ നിരവധി സൈബര്‍ കേസുകളും സാമ്പത്തിക കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നതിലും തെളിയിക്കുന്നതിലും ശ്രീനാഥ് നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.
നീലേശ്വരം രാജാസ് എച്ച്‌എസ്‌എസ്, ചെറുവത്തൂര്‍ കുട്ടമത്ത് ജിഎച്ച്‌എസ്‌എസ് എന്നിവിടങ്ങളില്‍ പ്ലസ്‌ടു വരെ പഠിച്ച ശേഷം കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് എംകോം നേടി. 2009 ല്‍ കാസര്‍കോട് എ.ആര്‍.ക്യാംപില്‍ സര്‍വീസില്‍ കയറി. ട്രാഫിക്, ബദിയടുക്ക ചന്തേര പോലീസ് സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്‌ത ശേഷം സൈബര്‍ സെല്ലിൽ എത്തിയത് . റിട്ട. ഡെപ്യൂട്ടി തഹസിൽദാർ പരേതനായ ജി.പുഷ്‌പാംഗദൻ നായരുടെയും പി.രമാദേവിയുടെയും മകനാണ്. ഭാര്യ: ടി.കെ.ശ്രീപ (സിവിൽ പോലീസ് ഓഫീസർ, അമ്പലത്തറ). മക്കൾ: ആർദ്ര, രുദ്ര (കൊഴുമ്മൽ എഎൽപിഎസ്). സഹോദരങ്ങൾ: വ്യക്തിത്വ വികസന പരിശീലകൻ പി.ആർ. ശ്രീനി (കെഎസ്ഇബി, കാസർകോട്), പി.ആർ. ശ്രീകാന്ത് (ഫാർമസിസ്റ്റ്, എച്ച്എൻഎൽ, എറണാകുളം).