പതിമൂന്നാമത് നിംസ് മീഡിയ സിറ്റി ടെലിവിഷന്‍ പുരസ്‌ക്കാരം- 2023-24 പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ സംവിധായകനായി ശ്രീജിത്ത് പലേരിയെ തെരെഞ്ഞെടുത്തു. സൂര്യ ടിവിയിലെ -മംഗല്യം തന്തുനാനേന എന്ന സീരിയലിനാണ് പുരസ്ക്കാരം. നാളെ തിരുവനന്തപുരം കിഴക്കേക്കോട്ട ശ്രീ കാര്‍ത്തിക തിരുന്നാള്‍ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
” മംഗല്യം തന്തു നാനേന ടെലിവിഷൻ പരമ്പരയ്ക്ക് മികച്ച സംവിധായകനുള്ള പൂവച്ചൽ ഖാദർ പുരസ്ക്കാരവും ശ്രീജിത്ത് പലേരിക്ക് ലഭിച്ചിരുന്നു.
1993 ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത ഹംസഗീതം എന്ന ടെലിഫിലിമായിരുന്നു ആദ്യമായി സംവിധാനം ചെയ്തത്. 1995 മുതൽ ദൂരദർശൻ പരമ്പരകളായ ലൈഫ് ഗാർഡ് , അവസ്ഥാന്തരം, ഏഷ്യാനെറ്റ് പരമ്പരകളായ അങ്കപ്പുറപ്പാട്, സ്വന്തം തുടങ്ങി നിരവധി പരമ്പരകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു.
ഹംസഗീതം, തേജസ്വിനീ നീ സാക്ഷി, ഭൂമിയുടെ സ്വന്തം , കമ്പനി സ്വർഗം വാഗ്ദാനം ചെയ്യുന്നു എന്നിവ സംവിധാനം ചെയ്ത ഷോർട്ട് ഫിലിമുകളിൽ ശ്രദ്ധേയങ്ങളായവയായിരുന്നു. 1999 ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത ,മോഹനം എന്ന മെഗാപരമ്പരയിലൂടെയാണ് സംവിധാന രംഗത്ത് ചുവടുറപ്പിച്ചത്.
തുടർന്ന് ദൂരദർശനിൽ, മോഹചക്രം, നിഴലാട്ടം, ചതുരംഗം, അഗ്നിസാക്ഷി, സൂര്യയിൽ – അമാവാസി, മന്ത്രം, മാംഗല്യം തന്തുനാനേന -ഭാരത് ടി വി യിൽ ,സ്വപ്നക്കൂട്, ഏഷ്യാനെറ്റിൽ സൂര്യപുത്രി, സ്വർണ മയൂരം, പവിത്ര ജയിലിലാണ് , തൂവൽസ്പർശം, കൈരളി ടി.വിയിൽ : മാനസ മൈന, ആക്ഷൻ സീറോ ഷിജു, മഴവിൽ മനോരമയിൽ : എന്റെ പെണ്ണ്, ഭാഗ്യ ജാതകം , സൂര്യകാന്തി, എന്നും സമ്മതം,സീ കേരളത്തിൽ സുമംഗലീ ഭവ എന്നിവയാണ് പ്രധാന പരമ്പരകൾ,
കലാഭവൻ മണിയെh നായകനാക്കി പ്രിയപ്പെട്ട നാട്ടുകാരെ , എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്
2005 ൽ ലളിതാംബിക അന്തർജനത്തിന്റെ നോവലിനെ അധികരിച്ച് ചെയ്ത അഗ്നിസാക്ഷി എന്ന ദൂരദർശൻ പരമ്പരയ്ക്ക് മികച്ച സംവിധായകനുള്ള കേരള സംസ്ഥാന പുരസ്കാരം ലഭിച്ചു,
പ്രേംനസീർ പുരസ്കാരം, ക്രിട്ടിക്സ് അവാർഡ്, രാഗശ്രീ മിനി സ്ക്രീൻ അവാർഡ്, കാഴ്ച അവാർഡ്, കലാഭവൻ മണി സംവിധായക പ്രതിഭ പുരസ്കാരം,സത്യജിത്ത് റേ ഗോൾഡൻ ആർക് മികച്ച സംവിധായക പുരസ്കാരം രാജ് നാരായണൻ ജി ദൃശ്യമാധ്യമ പുരസ്കാരം, മീഡിയ സിറ്റി ഫിലിം സീരിയൽ അവാർഡ് – ഐമ – സംവിധായ പ്രതിഭ പുരസ്ക്കാരം, ഭാരത് സേവക് സമാജ് ദേശീയ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
കൊടക്കട്ടെ ശ്രീധരകുറുപ്പ് -പാർവ്വതിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ:ശുഭശ്രീ, മക്കൾ: ഹരിശങ്കർ , ഉദയ് ശങ്കർ.