The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നീലേശ്വരം മർച്ചൻസ് അസോസിയേഷൻ ഓഫീസിലെ ജീവനക്കാരൻ ശ്രീജിത്ത് മികച്ച കർഷകൻ

കിനാനൂർ -കരിന്തളം ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനത്തിൽ പഞ്ചായത്തിലെ മികച്ച ക്ഷീര കർഷകനായി ചാമക്കുഴി മുതിരക്കാലിലെ നന്മയാസ് ഡയറി ഫാം ഉടമ ശ്രീജിത്തിനെ തിരഞ്ഞെടുത്തു. നീലേശ്വരം മാർച്ചന്റസ് അസോസിയേഷൻ ഓഫീസിലെ ജീവനക്കാരനാണ് ശ്രീജിത്ത്. കാലിച്ചാനടുക്കം സൊസൈറ്റിയിൽ ദിവസേന 260 ലിറ്റർ പാൽ അളക്കുന്ന ശ്രീജിത്തിനെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് 2023 ൽ മികച്ച യുവ ക്ഷീര കർഷകൻ അവാർഡ് നൽകിആദരിച്ചു.
ഇത്തവണ കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് മഴപ്പൊലിമയിൽ വെച്ചും ശ്രീജിത്തിനെ ആദരിച്ചിരുന്നു. കെ കുമാരൻ നായർ എം നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ ശ്രുതി ശ്രീജിത്, മക്കൾ: നന്മയശ്രീജിത്ത് , നൻവിക ശ്രീജിത്ത്

Read Previous

നീലേശ്വരം നഗരസഭയും കൃഷിഭവനും കർഷകദിനം ആചരിച്ചു

Read Next

കാറിൽ ഇരിക്കുകയായിരുന്ന യുവാവിനെ ആറംഗസംഘം കുത്തിപരിക്കേൽപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!