സുധീഷ് പുങ്ങംചാൽ…
വെള്ളരിക്കുണ്ട് : ജില്ലാ സ്കൂൾ ഒളിമ്പിക്സിൽ, ഗോൾഡ് മെഡൽ നേടി മലയോരത്തിന് അഭിമാനമായതാരങ്ങൾക്ക് സ്പോർട്സ് കിറ്റ് സമ്മാനിച്ച് വെള്ളരിക്കുണ്ട് പോലീസ് ഇൻസ്‌പെക്ടർ.
ജില്ലാ ഒളിബിക്സിൽ പങ്കെടുത്ത മത്സരങ്ങളിൽ ഇരട്ട മെഡലുകൾ വാരികൂട്ടി നാടിനും അതിലുടെ മലയോരത്തിനും മാലോത്ത് കസബ ഗവ. ഹയർ സെക്കണ്ടറി സ്കൂളിനും അഭിമാനമായ രാഹിത് രവി. മാർട്ടിൻ സെബാസ്റ്റ്യൻ. തീർത്ഥ. കെ. അന്നമ്മമാത്യു. എന്നിവർക്കാണ് വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ടി. കെ. മുകുന്ദൻ സ്പോർട്സ് ക്വിറ്റ് സമ്മാനിച്ചത്. കേരള പോലീസിന്റെ കയ്യൊപ്പ് ചാർത്തിയ ജേഴ്സിഉൾപ്പെടെ ഉള്ള ക്വിറ്റ് സമ്മാനിച്ചതിന് പുറമെ താരങ്ങൾക്ക് ഭാവിയിൽ മികച്ച പരിശീലനത്തിനുള്ള സംവിധാനവും സഹായങ്ങളും അദ്ദേഹം വാഗ്ദാനംചെയ്തു. ഒട്ടേറെ പരിമിതികളിൽ നിന്നും ജീവിത സാഹചര്യങ്ങളിൽ നിന്നും നേട്ടങ്ങൾ കൊയ്തവരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ നടത്തിയ പോലീസ് ഇൻസ്‌പെക്ടറുടെ വാക്കുകൾ സ്കൂൾ കുട്ടികളും അധ്യാപകരും നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്.
മാലോത്ത് കസബയ്ക്ക് അഭിമാനമായകുട്ടികൾക്ക് സ്പോർട്സ് ക്വിറ്റ് സമ്മാനിക്കാനെത്തിയ വെള്ളരിക്കുണ്ട് പോലീസ് ഇൻസ്‌പെക്ടറെ പ്രിൻസിപ്പൽ അടക്കമുള്ള വർ ചേർന്ന് സ്വീകരിച്ചു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് അധ്യക്ഷതവഹിച്ചു.
പ്രിൻസിപ്പാൾ മിനി പോൾ. പ്രധാന അധ്യാപിക രജിത. കെ. വി. സ്റ്റാഫ് സെക്രട്ടറി മാർട്ടിൻ ജോർജ്ജ്. എന്നിവർ പ്രസംഗിച്ചു.