സംസ്ഥാന സർക്കാരിൻറെ മുൻ സ്റ്റാൻഡിങ് കൗൺസിലുമായ പി വി ദിനേശന് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക പദവി. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡൻ്റെ അധ്യക്ഷതയിൽ ചേർന്ന ഫുൾ കോർട്ട് യോഗമാണ് പി വി ദിനേശ് ഉൾപ്പെടെ അഞ്ചുപേർക്ക് മുതിർന്ന അഭിഭാഷക പദവി നൽകിയത് നിയമ രംഗത്തെ പോർട്ടലായ ലൈവ് ലോയുടെ കൺസൾട്ടിങ് എഡിറ്ററായ ദിനേശ് കാസർകോട് ജില്ലയിലെ നീലേശ്വരം ബങ്കളം സ്വദേശിയാണ്.
തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നും നിയമവിരുദ്ധ പൂർത്തിയാക്കിയ ശേഷം കാസർകോട് ജില്ലാ കോടതിയിലാണ് ആദ്യം പ്രാക്ടീസ് തുടങ്ങിയത്. 1994 മുതൽ ഡൽഹിയിൽ പ്രാക്ടീസ് ആരംഭിച്ചു വിവിധ കോർപ്പറേഷനുകളുടെയും സർവകലാശാലകളുടെയും അഭിഭാഷകനായിരുന്നൂ. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ഡൽഹി യൂണിറ്റ്മുൻ പ്രസിഡൻ്റും, ലൈവ് ലോ ഡയറക്ടറുമണ്. അഭിഭാഷകമായ ടിപി സിന്ധുവാണ് ഭാര്യ. നിയമവിദ്യാർഥി അനാമിക, ആദിൽ എന്നിവർ മക്കളാണ്. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, മുൻ വിദ്യാഭ്യാസ മന്ത്രി എം എ ബേബി തുടങ്ങിയവർ ഉൾപ്പെടെ നിരവധി പ്രമുഖർക്ക് വേണ്ടിസുപ്രീം കോടതിയിൽ ഹാജരായിട്ടുണ്ട്.