The Times of North

Breaking News!

യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്

ഭാര്യക്ക് നേരെ നടത്തിയ ആസിഡ് അക്രമത്തിൽ മകന് ഗുരുതരമായി പൊള്ളലേറ്റു.

ഭർത്താവിന്റെ ഐസ്ക്രീം ആസിഡ് ബോംബ് ആക്രമണഅതിൽനിന്നും ഭാര്യ ഓടി മാറിയപ്പോൾ ആസിഡ് വീണ് മകന് ഗുരുതരമായി പൊള്ളലേറ്റു. ചിറ്റാരിക്കല്‍ കമ്പല്ലൂരിലെ പി വി സുരേന്ദ്രനാഥിന്റെ മകൻ പിവി സിദ്ധുനാഥിനാണ് (20) ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റത്. സംഭവത്തിൽ സുരേന്ദ്രനാഥിനെതിരെ ചിറ്റാരിക്കല്‍ പൊലീസ് ഗുരുതരമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

സിദ്ധുനാഥിന്റെ പുറത്താണ് ആസിഡ് ബോള്‍ വീണത്. പുറത്തടക്കം ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
സുരേന്ദ്രനാഥ് ഭാര്യക്ക് നേരെയാണ് ആസിഡ് ആക്രമണം നടത്തിയത്. രണ്ട് മാസം മുമ്പ് സുരേന്ദ്രനാഥിന്റെ അക്രമത്തിൽ പരിക്കേറ്റു പയ്യന്നൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭാര്യയെ ഇയാൾ ആശുപത്രിയിൽ അതിക്രമിച്ച കയറി മദ്യക്കുപ്പി പൊട്ടിച്ച്‌ കുത്തിപ്പരിക്കേല്‍പിച്ചിരുന്നു. ഇതുസംബന്ധിച്ച്‌ പയ്യന്നൂർ പൊലീസില്‍ പരാതി നല്‍കിയ വിരോധമാണ് ആസിഡാക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

Read Previous

രക്തസാക്ഷികളുടെ ആത്മാക്കളെ വേദനിപ്പിച്ചവർക്ക് മാപ്പില്ല: രാജ്മോഹന്‍ ഉണ്ണിത്താന്‍

Read Next

യുവതിക്ക് ഓട്ടോറിക്ഷയിൽ പ്രസവം, മാലാഖമാരെ പോലെ രക്ഷയ്ക്ക് വനിതാ ഡോക്ടറും ജീവനക്കാരും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73