
കാസർകോട്:ലഹരിക്ക് അടിമയാണെന്ന് സംശയിക്കുന്ന മകൻ 52കാരിയായ മാതാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു. ദേഹമാസകലം വെട്ടേറ്റ് പരിക്കേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉപ്പള മണിമുണ്ട ഷേക്ക് ആദം ക്വാട്ടേഴ്സിൽ താമസിക്കുന്ന അഷറഫിൻ്റെ ഭാര്യ ഷമീം ബാനു (52)വിനെയാണ് മകൻമുഹ്സിൻ അഷറഫ് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. മുഖത്തും കഴുത്തിനും കൈകൾക്ക് ഉൾപ്പെടെ ഷമീം ബാനുവിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.അക്രമം നടക്കുമ്പോൾ ഷമീം ബാനുവിൻറെ 75 കരിയായ മാതാവ് ബീഫാത്തിമയും വീടിനകത്തുണ്ടായിരുന്നു.സംഭവം അറിഞ്ഞ യുടന്‍ സ്ഥലത്തെത്തിയ മഞ്ചേശ്വരം പോലീസ് മുഹസിൻ അഷറഫിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.