
നീലേശ്വരം: പരപ്പ നേതാജി ആർട്സ് ആൻ്റ് സ്പോട്സ് ക്ലബ്ബ് ഫുട്ബോൾ ടീം അംഗമായിരുന്ന മദ്രാസ് റജിമെൻ്റ് 10ാം ബറ്റാലിയൻ അംഗമായി ജോലിയിലെ 22 വർഷത്തെ രാജ്യസേവനത്തിനു ശേഷം വിരമിച്ച് നാട്ടിലേക്കു വന്ന ദിലീപ് കാരാട്ടിന് പരപ്പ നേതാജി ക്ലബ്ബ് പ്രവർത്തകർ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ക്ലബ്ബ് പ്രസിഡൻ്റ് പ്രകാശൻ പാലങ്കി പൂചെണ്ടു നൽകി. ക്ലബ്ബ് അംഗം പുഷ്പരാജൻ പൊന്നാടയണിയിച്ചു. ക്ലബ്ബ് സെക്രട്ടറി ‘- ജഗദിഷ് പ്രസാദ്, ക്ലബ്ബ് ടീം മാനേജർ ദിനേശൻ ബാനം. വി. തമ്പാൻ തുടങ്ങിയവർ സംബന്ധിച്ചു.