ജില്ലാ ഭരണ സംവിധാനത്തിന്റെ ഐ ലീഡ് പദ്ധതി യുടെഭാഗമായി
ജില്ലയിലെ എം.സി.ആര്‍.സിയിലെ കുട്ടികൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് സൊസൈറ്റി രൂപീകരിക്കുന്നത് ഗുണകരമാകുമെന്ന് അഡ്വ സി എച്ച് കുഞ്ഞമ്പു എംഎൽഎ പറഞ്ഞു മുളിയാർ ഐ ലീഡ്; തണല്‍ എം.സി.ആര്‍.സി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ നോട്ടുപുസ്തകങ്ങളുടെ പ്രകാശനവും വിപണന ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു എംഎൽഎ. എം.സി.ആര്‍.സിയിലെ കുട്ടികൾക്കും അവരെ പരിചരിക്കുന്ന രക്ഷിതാക്കൾക്കും വരുമാനം ഉണ്ടാക്കാൻ ഉപകരിക്കുന്ന വിവിധ പദ്ധതികൾ ജില്ലയിലെ വിവിധ സ്കൂളുകളിൽ നടപ്പിലാക്കുന്നതിനും വിപണനം ചെയ്യുന്നതിനും സൊസൈറ്റി സഹായകമാകും. വിപണനത്തിനുള്ള സ്ഥിരം സംവിധാനമായി അത് മാറണമെന്നും എംഎൽഎ പറഞ്ഞു. സംസ്ഥാന സർക്കാർ എൻഡോസൾഫാൻ ദുരിതബാധിതരുടെ ക്ഷേമത്തിന് പ്രധാന പരിഗണനയാണ് നൽകുന്നത് ആരോഗ്യ കേന്ദ്രങ്ങളിലും പ്രത്യേക പരിചരണ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത് അതിൻറെ ഭാഗമാണെന്നും എംഎൽഎ പറഞ്ഞു മുളിയാർ എം സി ആർ സി യിൽ നടന്ന ചടങ്ങിൽ മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി മിനി അധ്യക്ഷത വഹിച്ചു
.ഐ ലീഡ്; തണല്‍ എം.സി.ആര്‍.സി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ നോട്ട് പുസ്തകങ്ങളുടെ വിതരണം സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ നിര്‍വ്വഹിച്ചു, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ പി. സുര്‍ജിത്ത് മുഖ്യാതിഥിയായി. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്യ പി.രാജ് സ്വാഗതം പറഞ്ഞു. ഐ ലീഡ് പദ്ധതി വിശദീകരിച്ചു.
മുളിയാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ജനാര്‍ദ്ദനന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അനീസ മന്‍സൂര്‍, റൈസ റാഷിദ്, വാര്‍ഡ് മെമ്പര്‍ അബ്ബാസ് കൊളച്ചെപ്പ്, മുളിയാര്‍ സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ , ഡോ ഷമീമ തന്‍വീര്‍, പി.ടി.എ പ്രസിഡന്റ് എം. നാരായണന്‍, സ്‌കൂള്‍ വികസന മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളായ ദാമോദരന്‍ മാസ്റ്റര്‍, കെ.ബി മുഹമ്മദ് കുഞ്ഞി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഖയറുന്നീസ തുടങ്ങിയവര്‍ സംസാരിച്ചു