
വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം. പുലർച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനമനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു. ഇവിടങ്ങളിൽ അഞ്ച് സെക്കൻഡ് നേരം അസാധാരണ ശബ്ദം കേട്ടതായും നാട്ടുകാർ പറഞ്ഞു.കട്ടിൽ ഉൾപ്പെടെ കുലുങ്ങി. പരപ്പ, മാലോം, നർക്കിലക്കാട്, പാലംകല്ല് ഭാഗത്തും അനുഭവപ്പെട്ടു. തടിയൻ വളപ്പ് ഭാഗത്തും ഭൂചലനം ഉണ്ടായി. ചുള്ളിക്കര കാഞ്ഞിരത്തടിയിൽ പലരും വീട്ടിൽ നിന്നും പുറത്തേക്ക് ഓടി. ഫോൺ ഉൾപ്പെടെ താഴെ വീണതായും വിവരമുണ്ട്. മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിദഗ്ധ സമിതി ഇന്ന് സ്ഥലത്തെത്തി പഠനം നടത്തുമെന്ന് അധികൃതർ അറിയിച്ചു.