The Times of North

Breaking News!

വെള്ളരിക്കുണ്ട് അട്ടക്കാട്ട് ചക്കാലയിൽ വർക്കി അന്തരിച്ചു   ★  കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ   ★  കുമ്പളയിൽ താൽക്കാലിക ടോൾ ബൂത്ത്‌ നിർമിക്കാനുള്ള നീക്കം ഉപേക്ഷിക്കണം സി പി എം   ★  ടീം മാനേജ്മെൻ്റ് ട്രെയിനിങ് സംഘടിപ്പിച്ചു   ★  ജനങ്ങൾ ജാഗ്രത: നീലേശ്വരത്ത് പൂട്ടിയിട്ട രണ്ടു വീടുകളിൽ കവർച്ചാ ശ്രമം   ★  അസുഖത്തെ തുടർന്ന് ആറു വയസ്സുകാരൻ മരണപ്പെട്ടു   ★  കേരളാ പോലീസ് 2000 ബാച്ച് കാസർകോട് 25-ാം വാർഷികാഘോഷം   ★  ബൈക്കിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു   ★  വിവാഹം മുടക്കുന്നു എന്ന സംശയം യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി അക്രമിച്ചു   ★  മടിക്കൈ മൂന്ന് റോഡിൽ ചീട്ടുകളി സംഘം പിടിയിൽ

കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി

കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സിഎസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മനുഷ്യൻ്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക പരിശോധനയിൽ മനസ്സിലായി. അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ്. എന്നാൽ എല്ലാ അസ്ഥികളും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചത് ആകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ ഐപിഎസ് വ്യക്തമാക്കി. ഇന്ന് രാവിലെ പള്ളിയിൽ ജോലിയ്ക്ക് എത്തിയവരാണ് സംഭവം കണ്ടത്. പള്ളിയിലെ കപ്പ്യാരും ജോലിക്കാരനും പൈപ്പ് ലൈനിൻ്റെ തകരാറ് പരിശോധിക്കുകയായിരുന്നു. പൈപ്പ് ലൈൻ പോവുന്ന വഴിയിലൂടെ പോയപ്പോഴാണ് പള്ളിയുടെ സെമിത്തേരിക്കടുത്തുള്ള കാട് മൂടിയ പ്രദേശത്ത് സ്യൂട്ട്കേസ് കണ്ടെത്തിയത്. അതിൽ അസ്ഥികൂടം കണ്ടെത്തുകയായിരുന്നു. തൊട്ടപ്പുറത്ത് റോഡാണ്. അവിടെ നിന്നും ആരെങ്കിലും എടുത്തെറിഞ്ഞതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.

Read Previous

പൊങ്കാല ഉത്സവം ഇന്നു തുടങ്ങും

Read Next

റമദാൻ കിറ്റ് വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73