The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ബിന്ദുവിനും വൃന്ദയ്ക്കും ശുഭയ്ക്കും ഉൾപ്പെടെ ആറു പേർക്ക് സമം അവാർഡ്

കാസര്‍കോട് ജില്ലാ പഞ്ചായത്ത് സംസ്ഥാന സംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ‘സമം സാംസ്‌കാരികോത്സവം’ മൂന്നാം പതിപ്പ് സമം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാഹിത്യം -ബിന്ദു മരങ്ങാട്, കല – സി.പി ശുഭ, വിദ്യാഭ്യാസം -ഭാര്‍ഗവി കുട്ടി കോറോത്ത്, പൊതുപ്രവര്‍ത്തനം -എം ലക്ഷ്മി, കൃഷി – മുംതാസ് അബ്ദുല്ല, ആരോഗ്യം – ഡോ. രാജി രാജന്‍, തുളു സിനിമ -രൂപ വോര്‍ക്കാടി, വനിതാ സംരംഭക -മല്ലിക ഗോപാല്‍, പ്രവാസി സംരംഭക -നജില മുഹമ്മദ് സിയാദ്, ഭിന്നശേഷി -പി.ആര്‍.വൃന്ദ, സംഗീതം – ആര്‍.എല്‍.വി ചാരുലത എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍. ഫെബ്രുവരി 28, 29 തീയതികളില്‍ കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് സമം സാംസ്‌കാരികോത്സവം നടക്കുക.

28ന് രാവിലെ 10ന് മുന്‍ മന്ത്രി പി.കെ.ശ്രീമതി ഉദ്ഘാടന നിര്‍വ്വഹിക്കും. വജ്രോത്സവം വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്‍മാര്‍ അണിയിച്ചൊരുക്കുന്ന കലാപരിപാടികള്‍, ജില്ലാ തല കൈക്കോട്ടി കളി മത്സരം, ജില്ലാ തല നാടന്‍പാട്ട് മത്സരം, ഭരണ ഘടനാ ക്വിസ്സ് മത്സരം, സ്ത്രീ സമത്വ സംവാദം, തേക്കിന്‍ കാട് ബാന്‍ഡ് ആട്ടം കലാസമിതി തൃശ്ശൂര്‍, മികച്ച പഞ്ചായത്തുകള്‍ക്കുള്ള ആദരം എന്നിവ നടക്കും.

29ന് വൈകിട്ട് അഞ്ചിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സമം അവാര്‍ഡ് ദാനം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. കാസര്‍കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.എന്‍.സരിത സ്വാഗതം പറയും. സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ജില്ലാ കോഓര്‍ഡിനേറ്റര്‍ പ്രവീണ്‍ നാരായണന്‍ പദ്ധതി വിശദീകരിക്കും. സ്വരാജ് ട്രോഫി, മഹാത്മാ പുരസ്‌കാരം തുടങ്ങിയവ ലഭിച്ച വലിയപറമ്പ്, നിലേശ്വരം ബ്ലോക്ക്, ചെറുവത്തൂര്‍, ബേഡഡുക്ക, മടിക്കൈ, പനത്തടി പഞ്ചായത്തുകള്‍ക്ക് ആദരം നല്‍കും. ജില്ലാ പഞ്ചായത്ത് സണ്‍ഡേ തിയേറ്ററിലെ കുട്ടികള്‍ക്കായി നിര്‍മ്മിക്കുന്ന ‘പച്ചതെയ്യം ‘ സിനിമ സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തും. 11 മണി മുതല്‍ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള ഭരണഘടന ക്വിസ്സ് മത്സരവും നടക്കും.

Read Previous

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ മാര്‍ച്ച് 3 ന്

Read Next

കാസർകോട് ജില്ലാ പഞ്ചായത്തിനും പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും ദേശീയ പുരസ്ക്കാരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!