നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ പരിക്ക് പറ്റിയ അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് ആസ്റ്റർ മിംസിൽ പരിചരണത്തിൽ കഴിയുന്നത് ആറ് പേർ
രതീഷ്.കെ (32),ഷിബിൻ രാജ് (19),ബിജു കെ (38), ടി.വി വിഷ്ണു (29),പ്രാർത്ഥന പി സന്ദീപ് (4), പി.പ്രീതി (35) എന്നിവരാണ് ഇവിടെ ചികിത്സയിലുള്ള ആസ്‌റ്റർ മിംസിന്റെ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
രതീഷ്.കെ
മുഖത്തും കൈകൾക്കും കാലുകൾക്കും ഉൾപ്പെടെ 60 ശതമാനത്തിലധികം പൊള്ളലേറ്റ ഇദ്ദേഹം ഐസിയുവിൽ വെന്റിലേറ്റർ സഹായത്താൽ ഉള്ള ചികിത്സയിലാണ്. രക്തസമ്മർദ്ദം കുറവും ഹൃദയത്തിൻറെ പ്രവർത്തനങ്ങൾക്ക് തകരാറുമുള്ള ഇദ്ദേഹം ഗുരുതരാവസ്ഥയിൽ തന്നെയാണ് തുടരുന്നത് ഇന്ന് പ്രാഥമിക പ്ലാസ്റ്റിക് സർജറി ചികിത്സ ചെയ്യുന്നു രോഗിയുടെ നില മെച്ചപ്പെടുന്നതിനനുസരിച്ച് കടാർ സ്കിന്നോ ഡോണർ സ്കിനോ ഉപയോഗിച്ചുള്ള സ്കിൻ ഗ്രാഫ്റ്റിംഗ് ആണ് പ്ലാൻ ചെയ്യുന്നത്. കടാവർ സ്കിന്നിനും, സ്കിൻ ഡോണേഴ്സിനും വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ബിജു കെ
മുഖത്തും നെഞ്ചിനും പുറത്തും ഉൾപ്പെടെ 60% പൊള്ളലേറ്റ ഇദ്ദേഹം വെന്റിലേറ്റർ സഹായത്താൽ ഐസിയുവിൽ ചികിത്സയിലാണ്. ഇന്ന് പ്രാഥമിക പ്ലാസ്റ്റിക് സർജറി പ്ലാൻ ചെയ്യുന്നു. രണ്ടുദിവസത്തിനുള്ളിൽ ഡോണർ സ്കിന്നോ കടാവർ സ്കിന്നോ ഉപയോഗിച്ചുള്ള ഡീപ്പ് എക്സിഷൻ ആൻഡ് സ്കിൻ ഗ്രാഫ്റ്റിംഗ് പ്ലാൻ ചെയ്യുന്നു.
ടി.വി വിഷ്ണു
മുഖത്തും കാലുകൾക്കും ഉൾപ്പെടെ 50 ശതമാനം പൊള്ളലേറ്റ ഇദ്ദേഹം വെന്റിലേറ്റർ സഹായത്താൽ ഐസിയുവിൽ ചികിത്സയിലാണ്. പ്രാഥമിക പ്ലാസ്റ്റിക് സർജറി ചികിത്സകൾ ഇന്നലെ തന്നെ ചെയ്തു. രണ്ടുദിവസത്തിനുള്ളിൽ ആരോഗ്യനില അനുസരിച്ച് സ്കിൻ ഗ്രാഫ്റ്റിംഗ് ട്രക്കിയോസ്റ്റ്മി പ്ലാൻ ചെയ്യുന്നു.
പ്രാർത്ഥന പി സന്ദീപ്
മുഖത്തും കൈക്കും ഉൾപ്പെടെ 20% പൊള്ളലേറ്റ ഇയാൾ ഐസിയുവിൽ വെന്റിലേറ്റർ സഹായത്താൽ ചികിത്സയിലാണ്. പ്രാഥമിക പ്ലാസ്റ്റിക് സർജറിക്ക് ശേഷം തൃപ്തികരമായ നിലയിൽ തുടരുന്നു. ഇദ്ദേഹത്തിന് രണ്ടു ദിവസത്തിനുള്ളിൽ സ്വന്തം തൊലി ഉപയോഗിച്ചുള്ള ഡീപ്പ് എക്സിബിഷൻ, സ്കിൻ ഗ്രാഫ്റ്റിംഗ് ശസ്ത്രക്രിയയും ശസ്ത്രക്രിയയും ട്രക്കിയോസ്റ്റ്മി ശസ്ത്രക്രിയയും ആണ് പ്ലാൻ ചെയ്യുന്നത്.
പി.പ്രീതി
25 ശതമാനം പൊള്ളലേറ്റിരുന്ന പ്രാർത്ഥന പീഡിയാട്രിക് ഐസിയുവിൽ ചികിത്സയിലാണ്. പ്രാഥമിക കൊളജിൻ ഗ്രഫ്റിങ് ഇന്നലെ ചെയ്തു. നിലവിൽ അപകടനില തരണം ചെയ്തു.
5% പൊള്ളൽ. പ്രാഥമിക ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചു വരുന്നു. ഐസിയുവിൽ നിന്ന് ഇന്ന് വാർഡിലേക്ക് മാറ്റുകയാണ്.
ആകെ 6 പേരാണ് പൊള്ളലേറ്റ് കോഴിക്കോട് ആസ്റ്റർ മിൻസിൽ എത്തിച്ചേർന്നിരുന്നത്. ആശുപത്രിയിൽ എത്തുന്ന സമയത്ത് എല്ലാവരുടെയും നില ഗുരുതരമായിരുന്നു. പ്ലാസ്റ്റിക് സർജറി പീഡിയറ്റിക്സ് പീഡിയാട്രിക് സർജറി കാർഡിയോളജി ഓർത്തോപീഡിക് സർജറി ജനറൽ മെഡിസിൻ എമർജൻസി മെഡിസിൻ തുടങ്ങിയ ചികിത്സ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ അടിയന്തര ജീവൻ രക്ഷാപ്രവർത്തനങ്ങൾക്കാണ് പ്രാഥമികമായി നേതൃത്വം നൽകിയത്. നിലവിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിന്റെയും പീഡിയാട്രിക് കെയർ വിഭാഗത്തിന്റെയും നേതൃത്വത്തിൽ ഐസിയുവിൽ ചികിത്സകൾ പുരോഗമിക്കുന്നു