രാജപുരം: കോടോത്ത് ക്ഷേത്രോത്സവ പരിസരത്ത് ചീട്ടുകളിയിലേർപ്പെട്ട ആറു പേരെ രാജപുരം എസ് ഐ വി കെ അനീഷും സംഘവും അറസ്റ്റ് ചെയ്തു. പടന്നക്കാട് ഞാണിക്കടവിലെ അബ്ദുൽസലാം, ആലക്കോട് കാർത്തികപുരം കറുകച്ചേരി ജിനു ജോസഫ്, ഒടയഞ്ചാൽ ഓലക്കരയിലെ ഓ വി കൃഷ്ണൻ, കോളിച്ചാൽ പ്രാന്തർകാവിലെ എൻ ബാബു,കൊളത്തൂർ മാളിയേക്കാൽ ഹൗസിൽ ബാലകൃഷ്ണൻ, കോളിച്ചാലിലെ പി സുധീഷ് കുമാർ എന്നിവരെയാണ് പിടികൂടിയത് കളിക്കളത്തിൽ നിന്നും 3470 രൂപയും പിടിച്ചെടുത്തു.