The Times of North

Breaking News!

സപ്തദിന എൻഎസ്എസ് സഹവാസ ക്യാമ്പ് കുമ്പളപള്ളിയിൽ ആരംഭിച്ചു   ★  കോസ്മോസ് ഫുട്ബോൾ പോലീസ് അറിയിപ്പ്.   ★  എൻ. എസ്. എസ്. സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു   ★  യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ആറു പ്രതികൾക്കും ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ വീതം പിഴയും   ★  ബിരിക്കുളം മേലാ ഞ്ചേരിയിലെ എ.സി ഗംഗാധരൻ അന്തരിച്ചു   ★  കെ കരുണാകരന്റെ 14ാം ചരമവാർഷിക ദിനം ആചരിച്ചു   ★  ലീഡർ കെ കരുണാകരൻ കേരളത്തിൻറെ വികസന ശില്പി   ★  "തിയ്യവംശ ചരിതം" ആലോചനാ യോഗം പാലക്കുന്നിൽ വെച്ച് നടന്നു.   ★  അയ്യപ്പഭജനമഠത്തിന് സമീപം കട്ടക്കളി രണ്ടുപേർ പിടിയിൽ   ★  ഭാര്യയെ ബസ്സിൽ കയറി മുഖത്തെടിച്ച ഭർത്താവിനെതിരെ കേസ്

യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ആറു പ്രതികൾക്കും ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ വീതം പിഴയും

കാസർകോട്∙ മൊഗ്രാൽ പേരാൽ പൊട്ടോടിമൂല വീട്ടിൽ മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകൻ അബ്ദുൽ സലാമിനെ(22) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ആറു പ്രതികളെയും ജീവപര്യന്തം കഠിനതടവിനും 2 ലക്ഷം രൂപ വീതം പിഴയടക്കാനും ജില്ലാ അഡീഷണൽ സെഷൻസ് (രണ്ട്) കോടതി വിധിച്ചു. കുമ്പള ബദരിയ നഗറിലെ മാങ്ങമുടി സിദ്ദിഖ് (46), ഉമ്മർ ഫാറൂഖ് (36), പെർവാഡിലെ സഹീർ (36), പേരാലിലെ നിയാസ് (38), ആരിക്കാടി ബംബ്രാണിയിലെ ഹരീഷ് (36), പെർവാഡ് കോട്ടയിലെ ലത്തീഫ് (43) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്

പ്രതികൾക്ക് സഹായം ചെയ്തതിന് കുറ്റാരോപിതരായ രണ്ട് പേരെ കോടതി വെറുതേ വിട്ടിരുന്നു. 2017 ഏപ്രിൽ 30നു വൈകിട്ട് കുമ്പള മൊഗ്രാൽ മാളിയങ്കര കോട്ടയിൽ ആളൊഴിഞ്ഞ സ്ഥലത്താണ് സലീമിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അബ്ദുൽ സലാമിനൊപ്പമുണ്ടായിരുന്ന നൗഷാദിന്(28) അക്രമത്തിൽ കുത്തേറ്റ് പരുക്കേറ്റിരുന്നു.

Read Previous

ബിരിക്കുളം മേലാ ഞ്ചേരിയിലെ എ.സി ഗംഗാധരൻ അന്തരിച്ചു

Read Next

എൻ. എസ്. എസ്. സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73