
കാണങ്ങാട്:ചിലവിന് പണം വേണമെന്ന് ആവശ്യപ്പെട്ട് യുവാവ് സഹോദരിയെയും അമ്മയെയും ആക്രമിക്കുകയും സഹോദരിയുടെ മകളെ ചെരിപ്പ് കൊണ്ട് എറിയുകയും ചെയ്തതായി കേസ്. പടന്നക്കാട് കുറുന്തൂരിലെ സായൂജിന് (28) എതിരെയാണ് പോലീസ് കേസെടുത്തത്.അരയി ഏരത്തുമുണ്ട്യയിൽ താമസിക്കുന്ന പടന്ന വടക്കേക്കാട് കെ പി രാജീവന്റെ ഭാര്യ സൗമ്യ (31)യുടെ പരാതിയിലാണ് സഹോദരൻ സായൂജിനെതിരെ കേസെടുത്തത്. ചിലവിന് പണം നൽകണമെന്ന് ആവശ്യപ്പെട്ടു ഇവരുടെ വീട്ടിലെത്തിയ സായൂജ് സൗമ്യയേയും അമ്മ നിർമ്മലയെയും കൈകൊണ്ട് അടിക്കുകയും ചീത്ത വിളിക്കുകയും സൗമ്യയുടെ മകളെ ചെരിപ്പുകൊണ്ട് എറിയുകയും ചെയ്തു എന്നും ആണ് പരാതി.