നീലേശ്വരം :നീലേശ്വരത്ത് ഒറ്റനമ്പർ ചൂതാട്ടത്തിൽ ഏർപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറെ ലോട്ടറി ആക്ട് പ്രകാരം നീലേശ്വരം എസ് കെ വി രതീഷും സംഘവും അറസ്റ്റ് ചെയ്തു. മൊബൈൽ ഫോണും പിടികൂടി. ബങ്കളത്തെ വി. കെ. മനോജിനെ( 43) ആണ് നീലേശ്വരം ബസ് സ്റ്റാൻ്റിന് സമീപത്തുള്ള റിക്ഷാ സ്റ്റാൻ്റിൽ വെച്ച് അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ഇയാളിൽ നിന്നും 2090 രൂപയും പിടികൂടി.