
കരിവെള്ളൂർ : കൊന്നവരും കൊല്ലിച്ചവരും കൊടികുത്തി നടക്കും നാട്ടിൽ കണ്ടവരും കേട്ടവരും നാം, മിണ്ടാതെയിരിക്കരുതിനിയും.” രാഷ്ട്രപതി ഭരണത്തിലൂടെ മണിപ്പൂർ വീണ്ടും ചർച്ചയാകുമ്പോൾ പാലക്കുന്ന് പാഠശാല സംഘടിപ്പിച്ച വായനായനം നവ്യാനുഭവമായി. മണിപ്പൂരിൽ കലാപത്തിൻ്റെ മനസ്സിനെ നൊമ്പരപ്പെടുത്തിയ ഒരു ചിത്രത്തിൽ നിന്നും, പത്രവാർത്തയിൽ നിന്നും ഒയോളം നാരായണൻ മാഷ് എഴുതിയ’ ധീര ജവാൻ’ എന്ന കവിതയാണ് മണിപ്പൂർ മുഖ്യമന്ത്രി നാണം കെട്ട് പടിയിറങ്ങിയപ്പോൾ വിണ്ടും ചർച്ചയായത്. ഒയോളം മാഷിൻ്റെ കലമ്പ് കവിതാ സമാഹാരം എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ സന്തോഷ് ഒഴിഞ്ഞ വളപ്പ് അവതരിപ്പിച്ചു. ഒയോളം മാഷ് എഴുത്തനുഭവം പങ്കു വെച്ചു. കെ. പി. രമേശനും പി.ടി. ഷീബയും ആതിഥ്യമരുളിയ പരിപാടിയിൽ കൊടക്കാട് നാരായണൻ അധ്യക്ഷനായി. കെ. തമ്പാൻ മാഷ്,ശോഭ കല്ലത്ത്, പി. രാജാമണി, രമേശൻ മുല്ലക്കൊടി പി.ടി. ഷൈനി, ശശിധരൻ ആലപ്പട മ്പൻ, ജബ്ബാർ ടി.എ, അബ്ദുൾ സമദ് ടി.കെ. കെ.പി. മുരളി, കെ.സി. മാധവൻ സംസാരിച്ചു. കെ.പി. രമേശൻ സ്വാഗതവും കെ. രാജീവൻ നന്ദിയും പറഞ്ഞു.
രാജാമണി എഴുതിയ ‘മതങ്ങളില്ലാത്ത മരങ്ങൾ ‘പാഠശാലയ്ക്ക് സമ്മാനിച്ചു. ആറാം തരക്കാരി ആരാധ്യ അവതരിപ്പിച്ച’ മുട്ടത്തു വർക്കിയുടെ ഒരു കുടയും കുഞ്ഞു പെങ്ങളും ‘ അവതരണം ഹൃദ്യമായി. ഒയോളം മാഷ് തൻ്റെ കവിതാ സമാഹാരം കലമ്പ് ബേബി ആരാധ്യക്ക് സമ്മാനിച്ചു.