യൂത്ത് കോൺഗ്രസ്സംസ്ഥാന സെക്രട്ടറിക്കെതിരെ കേസെടുക്കാൻ സമ്മർദ്ദം ചെലുത്തിയതിനെത്തുടർന്ന് വിഷം കഴിച്ചു ചികിത്സയിലായിരുന്ന എസ് ഐ മരണപ്പെട്ടു.ബേഡടുക്ക സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കോളിച്ചാൽ സ്വദേശി വിജയനാണ് മരണപെട്ടത്.വോട്ടെടുപ്പ് ദിവസം ബേഡടുക്ക പഞ്ചായത്ത് പ്രസിഡണ്ട് വിനീതയെ അപമാനിച്ചു എന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഉബൈസ് കാടകത്തിനെതിരെ കേസെടുക്കാൻ വിജയനുമേൽ സമ്മർദ്ദം ഉണ്ടായിരുന്നു. എന്നാൽ ഇത് കള്ളക്കേസ് എന്നായിരുന്നു ആരോപണം. ഇതിനുശേഷം എസ്ഐ വിജയൻ മാനസിക സമ്മർദ്ദത്തിലായിരുന്നത്രേ ഇതിനുശേഷമാണ് ഇദ്ദേഹം എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിജയൻ ഇന്ന് രാത്രിയാണ് മരണപ്പെട്ടത്.