കുണ്ടംകുഴി: ഷട്ടിൽ ഫ്രണ്ട്സ് കുണ്ടംകുഴി നിർമ്മിച്ച ബാഡ്മിൻറൺ ഇൻഡോർ കോർട്ട് കെട്ടിടം ഡിസംബർ 22ന് ഞായറാഴ്ച വൈകുന്നേരം മൂന്ന് 30ന് കാസർകോട് എംപി കെ രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും.
ഇൻഡോർ കോർട്ട് ഉദ്ഘാടനം ഉദുമ എം എൽ എ സി എച്ച് കുഞ്ഞമ്പു നിർവഹിക്കും. പഞ്ചായത്ത് പ്രസിഡണ്ട് ധന്യ മുഖ്യാതിഥിയായി സംബന്ധിക്കും. ബാഡ്മിൻറൺ ഇൻഡോർ കോർട്ട് ഉദ്ഘാടനത്തിന്റെ ഭാഗമായി ഓപ്പൺ ഷട്ടിൽ ടൂർണ്ണമെന്റും അനുമോദന പരിപാടിയും സംഘടിപ്പിക്കും അത്യാധുനിക കായിക പരിശീലന സൗകര്യങ്ങളോടുകൂടി നിർമ്മിച്ചിട്ടുള്ള ബാഡ്മിൻറൺ കോർട്ട്
കുണ്ടംകുഴി തോണിക്കടവ് റോഡിൻ വ്യാപാരഭവന് സമീപമാണ് തല ഉയർത്തി നിൽകുന്നത്
35 ലക്ഷ രൂപ ചിലവഴിച്ചാണ് നിർമ്മാണം പൂർത്തി കരിച്ചത്.
ഉദ്ഘാടന പരിപാടിയിൽ സംഘാടക സമിതി ജനറൽ കൺവീനർ കെ വിജയകൃഷ്ണൻ മാസ്റ്റർ സ്വാഗത പ്രസംഗം നടത്തും സംഘാടകസമിതി ചെയർമാൻ ടി വരദരാജ് അധ്യക്ഷനാവും
നാട്ടിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ ഉദ്ഘാടന പരിപാടിയിൽ സംബന്ധിക്കും ബാഡ്മിൻറൺ ടൂർണമെന്റിലെ വിജയികൾക്ക് ബേഡകം ഇൻസ്പെക്ടർ ഓഫ് പോലീസ് രാജീവൻ വലിയവളപ്പിൽ സമ്മാനദാനം നിർവഹിക്കും