കാഞ്ഞങ്ങാട്: നവോത്ഥാന നായകൻ ശ്രീ നാരായണ ഗുരുദേവൻ്റെ 170 ആം ജയന്തി ദിനാചരണം എസ് എൻ ഡി പി യോഗം ഹൊസ്ദുർഗ്ഗ് യൂണിയൻ്റെ നേതൃത്വത്തിൽ ആചരിച്ചു. കാഞ്ഞങ്ങാട് ഓഫീസിൽ രാവിലെ 9 മണിക്ക് യൂണിയൻ പ്രസിഡണ്ട് എം.വി.ഭരതൻ പതാക ഉയർത്തി. തുടർന്ന് ശിവഗിരി മഠം സ്വാമിജി പ്രേമാനന്ദ ഗുരു പൂജയും പ്രാർത്ഥനയും നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം യൂണിയൻ പ്രസിഡണ്ട് എം.വി.ഭരതൻ അധ്യക്ഷ വഹിച്ചു. ശിവഗിരി മഠം സ്വാമിജി പ്രേമാനന്ദ ഉദ്ഘാടനം ചെയ്തു യോഗം ഡയറക്ടർ പി.ദാമോദര പണിക്കർ പ്രഭാഷണം നടത്തി. ആദരിച്ചു., വനിതാ സംഘം യൂണിയൻ സെക്രട്ടറി പ്രമീള ദിലീപ്, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ അനൂപ് തീർത്ഥങ്കര, അശോക് രാജ്, കൗൺസിലർ കെ. രമേശൻ, ശാഖാ ഭാരവാഹികളായ ടി.മനോഹരൻ, കെ.ടി.ബാലൻ, കെ.ബാലകൃഷ്ണൻ, ടി.ലക്ഷ്മണൻ, ദിലീപ് മേടയിൽ, സുരേശൻ പി.വി. കെ.നാരായണൻ, ഗോപാലൻ അരയി, ഒ.കെ.സതി, ലസിത പി.പി, സീമ എൻ.കെ. എന്നിവർ സംസാരിച്ചു.. യൂണിയൻ സെക്രട്ടറി പി വി വേണുഗോപാലൻ സ്വാഗതവും വനിതാ സംഘം പ്രസിഡണ്ട് പി.വത്സല നന്ദിയും പറഞ്ഞു. യൂണിയൻ തലത്തിലുള്ള വിവിധ ശാഖകളായ ,ഹൊസ്ദുർഗ്ഗ്, മാവുങ്കാൽ, ഞാണിക്കടവ്, ഗാർഡർ വളപ്പ്, കല്ലുരാവി, കാഞ്ഞങ്ങാട് സൗത്ത്, ഒഴിഞ്ഞവളപ്പ്, തീർത്ഥങ്കര, മാർക്കറ്റ് – ഉച്ചൂളിക്കുതിര്, പൂവാലംകൈ എന്നിവിടങ്ങളിൽ ഗുരു ജയന്തി ആചരിച്ചു.