ദുരന്ത ജാഗ്രത മുന്നറിയിപ്പിന് പുല്ലവില കൽപ്പിച്ച് ടൂറിസം വകുപ്പിന്റെ അധീനതയുള്ള കോട്ടപ്പുറത്തെ ബോട്ട് ടെർമിനലിലെ ഭക്ഷണശാലകൾ ഇപ്പോഴും തുറന്നു പ്രവർത്തിക്കുന്നു. പുഴയോട് ചേർന്നുള്ള ഈ ഭക്ഷണശാലയിലേക്ക് കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകളാണ് എത്തുന്നത് ഇത് വൻ അപകടത്തിന് ഇടയാക്കിയേക്കുമെന്ന് ആശങ്ക പരത്തുന്നു. ഇത് സംബന്ധിച്ച് നാട്ടുകാർ പരാതി പറഞ്ഞിട്ടും സ്ഥാപനങ്ങൾ അടക്കാൻ തയ്യാറായിട്ടില്ലത്രെ നടത്തിപ്പുകാരിൽ ഒരാളായറിട്ട പ്രധാന അധ്യാപകന് സർക്കാറിലുള്ള സ്വാധീനമാണ് നിയമം ലംഘിച്ചും സ്ഥാപനങ്ങൾ തുറക്കുന്നതത്രെ. രണ്ടുദിവസം മുമ്പാണ് ടെർമിനലിലെ ഹോട്ടലിൽ നിന്നും ഭക്ഷണം വിളമ്പുന്ന ബോട്ട് മുങ്ങിയത്. അപകടം രാത്രിയായഅതുകൊണ്ടാണ് വൻ ദുരന്തമാണ് ഒഴിവായത്. ഇവിടെയാണ് നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് സർക്കാർ നിരോധനം ലംഘിച്ചും കടകൾ തുറക്കുന്നത്.