The Times of North

Breaking News!

ജില്ലാ സഹോദയ അത്‌ലറ്റിക് മീറ്റ് നാളെ ഇഎംഎസ് സ്റ്റേഡിയത്തിൽ   ★  കെ.പി. സി.സി സെക്രട്ടറി എം.അസിനാറിന്റെ മാതാവ് കെ. ബീഫാത്തിമ അന്തരിച്ചു   ★  മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു; 4 പേർ പിടിയിൽ   ★  മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം

വീണ വിജയന്റെ കമ്പനിക്കെതിരായ അന്വേഷണം; സിഎംആര്‍എല്‍ ഓഫിസില്‍ എസ്എഫ്‌ഐഒ പരിശോധന

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്കെതിരായ അന്വേഷണത്തില്‍ കേന്ദ്ര ഏജന്‍സികള്‍ കൊച്ചിയിലെ സിഎംആര്‍എല്‍ കമ്പനിയില്‍ പരിശോധന നടത്തുന്നു. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം ആണ് പരിശോധന നടത്തുന്നത്.

സിഎംആര്‍എല്ലിന്റെ ആലുവയിലെ കോര്‍പറേറ്റ് ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ 9 മണി മുതല്‍ റെയ്ഡ് നടത്തുന്നത്. എസ്എഫ്‌ഐഒ നടത്തുന്ന റെയ്ഡില്‍ ഇഡി സംഘവും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ജനുവരി 31നാണ് എക്‌സാലോജിക്കിനെതിരായ അന്വേഷണം എസ്എഫ്‌ഐഒയ്ക്ക് വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. എക്‌സാലോജിക്, സിഎംആര്‍എല്‍, സിഎംആര്‍എല്ലില്‍ ഓഹരി പങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസി എന്നിവയ്‌ക്കെതിരെയാണ് അന്വേഷണം.

Read Previous

കാസർകോട്ട് പോലീസ് സ്‌പെഷ്യല്‍ ഡ്രൈവില്‍ നൂറിലധികം പേർ പിടിയിൽ

Read Next

കേരളത്തിലും മാധ്യമ രംഗത്ത് സഹിഷ്ണത കുറഞ്ഞുവരുന്നു :ഡോ.സെബാസ്റ്റ്യൻ പോൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73