പയ്യന്നൂര്‍: ഫിസിയോതെറാപ്പി ചെയ്യാൻ എത്തിയ 20 കാരിയായ യുവതിയെ മാനഭംഗപ്പെടുത്തി കേസിലെ പ്രതിയുടെ സ്ഥാപനം ജനക്കൂട്ടം അടിച്ചു തകർത്തു. പയ്യന്നുർ പോലീസ് ക്വാട്ടേർസിന് സമീപത്തെ ശരത് നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള പയ്യന്നൂർ പഴയ ബസ്റ്റാൻഡ് സമീപത്തെ
ആരോഗ്യ വെല്‍നസ് ക്ലിനിക് ഫിറ്റ്‌നസ് ആന്റ് ജിം ആണ് ഒരു കൂട്ടം ആളുകള്‍ അടിച്ചു തകര്‍ത്തത്.
മുതിർന്ന കോൺഗ്രസ് നേതാവ് നാരായണൻകുട്ടിയുടെ മകനായ ശരത് നമ്പ്യാരെ പീഡനക്കേസിൽ പയ്യന്നൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ജീവൻ ജോർജ്ജ് ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചക്കാണ് ഫിസിയോ തെറാപ്പി ചെയ്യാന്‍ എത്തിയ പയ്യന്നൂരിന് സമീപത്തെ ഇരുപതുകാരിയെ ശരത് നമ്പ്യാർ ലൈംഗികമായി പീഡിപ്പിച്ചത്. ചികിത്സക്കിടെ മുറി അകത്തു നിന്ന് പൂട്ടിയതോടെ യുവതിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല പുറത്തിറങ്ങിയ ഉടന്‍ യുവതി പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് രാത്രിയോടെ ശരത് നമ്പ്യാരെ കസ്റ്റഡിയിലെടുത്തിരുന്നു.