തൃക്കരിപ്പൂർ: ഗാർമെൻ്റ്സ് മേഖലയിൽ 1000 പേർക്ക് തൊഴിൽ സാധ്യത ഉറപ്പുവരുത്തിക്കൊണ്ട് തുന്നൽ പരിശീലനത്തിന് പടന്ന ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ നടക്കാവിൽ തുടക്കം കുറിച്ചു. പയ്യന്നൂർ ആസ്ഥാനമായ എ കെ സി ഇൻ്റർ നാഷണൽ ട്രേഡിംഗ് കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രമുഖ ബ്രാൻ്റിങ്ങ് കമ്പനികൾക്ക് വേണ്ടിയുള്ള മാക്സിയാണ് ആദ്യ ഘട്ടത്തിൽ നൽകുന്നത്. വീട്ടിൽ നിന്നുതന്നെ വരുമാനം കണ്ടെത്താം എന്നതാണ് ഇതിൻ്റെ പ്രത്യേകത.
തുന്നൽ പരിശീലനത്തിൻ്റെ ആദ്യഘട്ടം 2024 ജൂലൈ 12 ന് രാവിലെ 10 മണിക്ക്
നടക്കാവ് നെരൂദ തീയറ്റേഴ്സിൽ വെച്ച് ആരംഭിച്ചു. ടൈലറിംഗ് നന്നായി അറിയുന്നവർക്ക് തൊട്ടടുത്ത ദിവസം മുതൽ വീട്ടിൽ നിന്നും ജോലി ആരംഭിക്കാം. മാക്സിയുടെ തുണി കട്ട് ചെയ്ത് ത്രഡ് ഉൾപ്പെടെ നൽകും. തുന്നിയ എല്ലാ മാക്സികളും കമ്പനി എടുക്കും. ഒരു സംരംഭത്തിൻ്റെ ഏറ്റവും വലിയ പ്രശ്നം വിപണി ആണ്. ഈ സംരംഭത്തിന് വിപണിയുടെ പ്രശ്നമില്ലാ എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. തുടർന്ന് നീലേശ്വരം മുനിസിപ്പാലിറ്റി,തൃക്കരിപ്പൂർ, പിലിക്കോട്, ചെറുവത്തൂർ,കിനാനൂർ കരിന്തളം, കയ്യൂർ- ചീമേനി വലിയപറമ്പ, കണ്ണപുരം എന്നീ പഞ്ചായത്തുകളിൽ ഈ പദ്ധതി നടപ്പിലാക്കും.
പദ്ധതിയുടെ ആദ്യഘട്ടം കെ സി സി പി എൽ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിനിമാ താരവും പടന്ന ഗ്രാമ പഞ്ചായത്ത് മെമ്പറുമായ പി.പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
എ.കെ. സി ട്രേഡിംഗ് കമ്പനി എം.ഡി .അഭിലാഷ് കരിച്ചേരി പദ്ധതി വിശദീകരിച്ചു. വ്യവസായവകുപ്പിൻ്റെ കീഴിൽ കെ സി സി.പി ക എൽൻ്റെ കീഴിലുള്ള മലബാർ ഇന്നവേഷൻ എൻ്റെർപ്രണർഷിപ് സോൺ ( മൈ സോൺ) ലെ സ്റ്റാർട്അപ് സംരഭമായ എ കെ സി ഇൻ്റർനാഷണലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കോർ കമ്മറ്റിയുടെ നേതൃത്വത്തിൽ യുവതീ – യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കത്തക്ക നിലയിൽ വൻകിട കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഫെയർ സംഘടിപ്പിക്കും.
സംരഭകർക്കുള്ള ഹെൽപ് ഡസ്ക്, വിദ്യാർത്ഥികൾക്കുള്ള കരിയർ വികസന പദ്ധതികൾ എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്.മൈസോൺ ഡയറക്ടർസുഭാഷ് ബാബു സ്വാഗതം പറഞ്ഞു.