The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

നാദാപുരം: കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെ കക്കം വെള്ളി നാദാപുരം സഹകരണ ബേങ്കിന് മുൻവശത്തെ സംസ്ഥാന പാതയിലാണ് അപകടം.

പരിക്കേറ്റവരെ മെഡിക്കൽ കോളജ്, വടകര താലൂക്ക് ആശുപത്രി,
നാദാപുരം ഗവ താലൂക്ക് ആശുപത്രി, വിവിധ സ്വകാര്യ ആശുപത്രികളിലും
പ്രവേശിപ്പിച്ചു. അഗ്നിരക്ഷാ സേന എത്തിയാണ് അപകടത്തില്‍ ബസില്‍ കുടുങ്ങിയ കെഎസ്ആര്‍ടിസി ഡ്രൈവറെ രക്ഷപ്പെടുത്തിയത്.
കൈവേലിയില്‍ നിന്ന് ഗുരുവായൂരേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും വടകര നിന്ന് നാദാപുരം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധനക്ക് എടുത്തു. ചേലക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും, നാട്ടുകാർ സ്ഥലത്തുണ്ടായിരുന്നവരും, ഓട്ടോഡ്രൈവര്‍മാരും പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടു. പരിക്കേറ്റവരില്‍ കൂടുതലും സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.

Read Previous

നീലേശ്വരം മർച്ചൻസ് അസോസിയേഷൻ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

Read Next

ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!