മടിക്കൈ : മടിക്കൈ പഞ്ചായത്തിലെ കമ്മ്യൂണിസ്റ്റ് ഭരണസംവിധാനം എഴുപത്തിയഞ്ച് വർഷം പൂർത്തിയാവുന്ന ചരിത്ര മുഹൂർത്തമാണ് 2025 ജൂലായ് 14. മടിക്കൈ പഞ്ചായത്തിൻ്റെ കമ്മ്യൂണിസ്റ്റ് ഭരണ സാരഥ്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ആഘോഷപരിപാടികളുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം 11 ന് വൈകിട്ട് 3 30 ന് മടിക്കൈ മേക്കാട്ട് നടക്കും. സി പി ഐ എം ജില്ല സെക്രട്ടറി എം രാജഗോപാലൻ എം എൽ എ യോഗം ഉദ്ഘാടനം ചെയ്യും.