
കുറ്റിക്കോൽ : ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ച് കുറ്റിക്കോൽ പുളുവിഞ്ചിയിലെ അനീഷ് -ഷീജദമ്പതികളുടെ ഏഴു വയസ്സുകാരനായ മകൻ അനികേത് അനീഷ് . അഞ്ച് മിനുട്ടിനുള്ളിൽ പേപ്പറുകൾ കൊണ്ട് പലതരം രൂപങ്ങൾ ഉണ്ടാക്കുകയും 26 ബ്ലോക്‌സുകൾ കൊണ്ട് റുബിക്സ് ക്യൂബ് ഉണ്ടാക്കി അതിനെ കളർ അടിസ്ഥാനത്തിൽ അറേഞ്ച് ചെയ്യുകയും ,40 ബ്ലോക്‌സുകൾ കൊണ്ട് ഒരു ടവർ നിർമിക്കുകയും സ്ട്രോകൾ കൊണ്ട് ചെയിൻ നിർമിക്കുകയും ചെയ്താണ് അനികേത് അനീഷ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചത്.കുറ്റിക്കോൽ എ യു പി സ്കൂളിൽ ഒന്നാം ക്‌ളാസ് വിദ്യാർത്ഥിയാണ് അനികേത് .
Tags: India Book of Records news