കരിന്തളം:വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് “ജീവനം” 2024 കുമ്പളപള്ളി കരിമ്പിൽ ഹൈസ്കൂളിൽ ആരംഭിച്ചു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കരിമ്പിൽ ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് വി രാജ്മോഹൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ കവിത എം എം ക്യാമ്പ് വിശദീകരണം നടത്തി. വാർഡ് മെമ്പർ കെ വി ബാബു , സ്കൂൾ മാനേജർ അഡ്വ: കെ കെ നാരായണൻ,വരക്കാട് സ്കൂൾ പിടിഎ പ്രസിഡണ്ട് സി. പി സുരേശൻ , കരിമ്പിൽ ഹൈസ്കൂൾ എച്ച്. എം സജി പി ജോസ് , എം. പി. ടി എ പ്രസിഡണ്ട് രഞ്ജിമ , അനിലാ വിനോദ്, സ്റ്റാഫ് സെക്രട്ടറി .മനേഷ് എം എന്നിവർ സംസാരിച്ചു.വരക്കാട് സ്കൂൾ പ്രിൻസിപ്പാൾ റെമി മോൾ ജോസഫ് സ്വാഗതവും മാസ്റ്റർ അമിത് പി ബിജു നന്ദിയും പറഞ്ഞു.