സേവനമേഖലകൾ വിപുലികരിച്ച് പ്രവർത്തനം നടത്തുമെന്ന് നീലേശ്വരം സേവാഭാരതി ജനറൽ ബോഡി യോഗം തീരുമാനിച്ചു.ബാല സാസ്കാരിക കേന്ദ്രം, കിഷോർ വികാസ് കേന്ദ്രം, സേവന കേന്ദ്രം എന്നിവ ആരംഭിക്കുന്നതിനും, ജീവൻ രക്ഷ, ജീവൻ നിർമ്മാണം, പാലിയേറ്റിവ് പ്രവർത്തനം ശക്തമാക്കുന്നതിനും യോഗം തീരുമാനിച്ചു. നീലേശ്വരം വ്യാപാരഭവനിൽ പ്രസിഡണ്ട് ഗോപിനാഥൻ മുതിരക്കാലിൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി കെ.സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി സംഗീത .എം.കെ. കെ.സന്തോഷ് കുമാർ, സി.എച്ച്.സുനന്ദ.കെ.ബാബു.പി.പി.ഹരീഷ്, രാമകൃഷ്ണൻ വാഴുന്നോറടി കെ.സുമിത്ര.കെ.എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ : ഗോപിനാഥൻ മുതിരക്കാൽ (പ്രസിഡണ്ട്) കെ.സന്തോഷ് കുമാർ (സെക്രട്ടറി) സതീശൻ.എം.പി, സുനന്ദ .സി .എച്ച് (വൈ.പ്രസിഡണ്ട്) പ്രഭാകരൻ ചാപ്പയിൽ, സുചിത.എ, (ജോ. സെക്രട്ടറി) ഹരീഷ് .പി .പി (ട്രഷറർ) സുമിത്ര കെ.(ഐ.ടി. കോ- ഓഡിനേറ്റർ) വിവിധ ആയാമങ്ങളുടെ ചുമതലകൾ .രാമകൃഷ്ണൻ വാഴുന്നോറടി (ആപത് സേവ) വി.പ്രദീപ്കുമാർ (ആരോഗ്യം) പി.ടി.രാജേഷ് (സ്വാവ ലമ്പൻ) ശ്യാമ.കെ.(സാമാജികം ) സുചിത.എ.( വിദ്യാഭ്യാസം)