നീലേശ്വരം: ജില്ലയിലെ തലമുതിർന്ന സിപിഎം നേതാവ് നീലേശ്വരം പേരോലിലെ കെകണ്ണൻനായർ 82 അന്തരിച്ചു. ഇന്ന് രാത്രി 9 മണിയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലം സിപിഎം ജില്ലാ കമ്മിറ്റി അംഗമായും മഞ്ചേശ്വരം ഏരിയ സെക്രട്ടറിയും ചുമട്ടു തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അവിഭക്ത നീലേശ്വരം ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്. മായ പള്ളിക്കര തോക്ക് കേസിൽ പോലീസിന്റെ ക്രൂരമായ മർദ്ദത്തിന് ഇരയാവുകയും ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തും കണ്ണൻ നായർ പലതവണ ജയിലിൽ കിടന്നിട്ടുണ്ട്.