നീലേശ്വരം: സീനിയർ ചേമ്പർ നീലേശ്വരത്തിൻ്റെയും ജെ.സി.ഐയുടെയും മുൻ പ്രസിഡൻ്റായിരുന്ന വി. കൈലാസ് നാഥിൻ്റെ ഒന്നാം ചരമ വാർഷികദിനം ആചരിച്ചു. ജേസീസ് ഹാളിൽ നടത്തിയ അനുസ്മരണ യോഗത്തിൽ സീനിയർ ചേമ്പർ മുൻ ദേശീയ പ്രസിഡൻ്റ് പി. വിജയൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് എം. നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. മുൻ ദേശീയ പ്രസിഡൻ്റ് ഡോ: എ.മുരളീധരൻ, പി.ആർ ജയചന്ദ്രൻ, കെ.വി ബിന്ദു, മായാ കൈലാസ് നാഥ്, അഡ്വ. സി. ഈപ്പൻ, രാജ് മോഹൻ കരിങ്ങാട്ട്, കെ.വി സുനിൽ രാജ് എന്നിവർ പ്രസംഗിച്ചു.
ഇതോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികൾ: ഇവാനിയ പ്രത്യുഷ് (ഒന്നാം സ്ഥാനം), കെ.ഇഷാൻവി (രണ്ടാം സ്ഥാനം), എ.വാമിക ( മൂന്നാം സ്ഥാനം), വി. ശ്രവ്യ (നാലാം സ്ഥാനം)
എൽ.പി വിഭാഗം: പി.വി നിവേദ്യ (ഒന്നാം സ്ഥാനം), തപശ്രീ ബിജു (രണ്ടാം സ്ഥാനം), വി.വി നിരുപമ (മൂന്നാം സ്ഥാനം)