
നീലേശ്വരം : പള്ളിക്കര കേണമംഗലം കഴകം പെരുങ്കളിയാട്ട നഗരിയിൽ ഒരുക്കിയ സെൽഫി പോയന്റ് നടൻ ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു.ആഘോഷ കമ്മിറ്റി ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ,കൺവീനർ കെ രഘു, മീഡിയ കമ്മിറ്റി കൺവീനർ ബാലൻ കക്കാണത്ത്,വിവിധ ഭാരവാഹികളായ സജീവൻ വെങ്ങാട്ട്, സജീവൻ മടിവയൽ , അഡ്വ. ഗംഗാധരൻ കുട്ടമത്ത്, പി വി തുളസിരാജ്,പി പ്രഭാകരൻ, സി സുരേശൻ, സി വി രമേശൻ തുടങ്ങിയവർ സംബന്ധിച്ചു. ചാമുണ്ഡി തെയ്യത്തിൻ്റെ മുടിയുടെ ആകൃതിയിൽ ഒരുക്കിയ സെൽഫി പോയൻ്റിൽ ഫോട്ടോ എടുക്കാൻ നിരവധി ആളുകൾ എത്തുന്നുണ്ട്.