നീലേശ്വരം: ദേശീയപാതയിൽ കരുവാച്ചേരിയിൽ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. കാര്യംകോട് സ്വദേശിയും ചാത്തമത്ത് കടിഞ്ഞിക്കുഴിയിൽ താമസക്കാരനുമായ വേണുവാണ്(50) മരണപ്പെട്ടത്. കാഞ്ഞങ്ങാട്ട് മലനാട് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് .വേണു സഞ്ചരിച്ച സ്കൂട്ടിയിൽ ലോറി ഇടിച്ചാണ് അപകടം. ഇന്നുച്ചക്കാണ് സംഭവം