The Times of North

Breaking News!

നീലേശ്വരം നഗര മധ്യത്തിൽ പൈപ്പ് പൊട്ടി കുടി വെള്ളം പാഴായി പോകുന്നു   ★  ഇനി ഞാൻ ഒഴുകട്ടെ മൂന്നാംഘട്ടം ജില്ലാതല ഉദ്ഘാടനം നടത്തി, മടിക്കൈ വയൽതോടിന് പുനർജന്മം    ★  കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിൽ ജില്ലയിൽ ഇതുവരെ ലഭിച്ചത് 993 അപേക്ഷകൾ   ★  ക്രിസ്തുമസ് -ന്യൂഇയര്‍ ഖാദിമേള ഉദ്ഘാടനം ചെയ്തു   ★  മടിക്കൈയിൽ ഭീതി പരത്തിയ പുലിക്കായി തിരച്ചിൽ തുടങ്ങി   ★  വയലും വീടും ഹരിത സംഗമവും പുരസ്‌കാര വിതരണവും നടത്തി   ★  വിസ്മയ തീരം ഡോക്യുമെന്ററിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.   ★  തട്ടിപ്പിന് ഇരയാകുന്നത് വിദ്യാസമ്പന്നർ: എൻ എ നെല്ലിക്കുന്ന് എംഎൽഎ   ★  ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനിയുടെ നില അതീവഗുരുതരം   ★  ഇസാർ ഫൗണ്ടേഷന്റെ ലോഗോ രാജ്മോഹൻ ഉണ്ണിത്തൻ എം.പി. പ്രകാശനം ചെയ്തു

മടിക്കൈയിൽ ഭീതി പരത്തിയ പുലിക്കായി തിരച്ചിൽ തുടങ്ങി

കാഞ്ഞങ്ങാട് : ആടിനെ കടിച്ചുകൊന്ന് നാടിനെ ഭീതിയിലാക്കിയ പുലിയെ പിടിക്കാൻ വനംവകുപ്പിന്റെ ആർ.ആർ.ടി സംഘം തിരച്ചിൽ ആരംഭിച്ചു. പുലിയിറങ്ങിയ മടിക്കൈ തോട്ടിനാട് കുറ്റിയടുക്കം കണ്ണാടി പാറയിൽ എന്നിവിടങ്ങളിലാണ് ഇന്നലെ രാവിലെ മുതൽ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുലിൻ്റെ നേതൃത്വത്തിലുള്ള ആർ.ആർ.ടി സംഘം തിരച്ചിലാരംഭിച്ചത്. ഇന്നലെ
രാത്രി പുലിയെ കണ്ട പ്രദേശത്തും പ്രദേശത്തെ കാടുകളിലും തിരച്ചിൽ നടത്തുന്നുണ്ട്. കാസർകോട് നിന്നു മെത്തിയ ആറംഗ സംഘത്തോടൊപ്പം നാട്ടുകാരും സഹായത്തിനുണ്ട്. ഇതോടൊപ്പം തോട്ടിനാട്ട് വനം വകുപ്പ് ക്യാമറ ട്രാപ്പ് സ്ഥാപിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡൻ്റ് എസ്. പ്രീതയും സ്ഥലത്തെത്തി. സ്വകാര്യ വ്യക്തിയുടെ പത്ത് ഏക്കർ വരുന്ന സ്ഥലം കാട് മൂടി കിടക്കുന്ന സ്ഥലത്താണ് പുലിയെ കണ്ടത്. പുലി ഈ കാട്ടിലുണ്ടാകാമെന്നാണ് നിഗമനം. ഈ കാട് വെട്ടി തെളിക്കാൻ സ്ഥലമുടമയോട് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം പുലി കടിച്ചു കൊന്ന ആടിൻ്റെ ജഡം പോസ്റ്റ്മോർട്ടം ചെയ്ത് സംസ്ക്കരിച്ചു.

Read Previous

ഇനി ഞാൻ ഒഴുകട്ടെ മൂന്നാംഘട്ടം ജില്ലാതല ഉദ്ഘാടനം നടത്തി, മടിക്കൈ വയൽതോടിന് പുനർജന്മം 

Read Next

നീലേശ്വരം നഗര മധ്യത്തിൽ പൈപ്പ് പൊട്ടി കുടി വെള്ളം പാഴായി പോകുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73