നീലേശ്വരം: എസ്ഡിപിഐ തൈക്കടപ്പുറം സെൻട്രൽ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. പാർട്ടി മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് എംവി ഷൗക്കത്തലി നീലേശ്വരം നഗരസഭ 26 ആം വാർഡ് കൗൺസിലർ വി അബൂബക്കറിനു കൈമാറി ഉദ്ഘാടനം ചെയ്തു. ഓണസദ്യയ്ക്കുള്ള വിഭവങ്ങളടങ്ങിയ കിറ്റാണ് തീരദേശമേഖലയിലെ 25, 26, 27 വാർഡുകളിലെ കുടുംബങ്ങൾക്ക് വിതരണം ചെയ്തത്.
എസ്ഡിപിഐ മുനിസിപ്പൽ വൈസ് പ്രസിഡണ്ട് സിഎച്ച് ഹനീഫ്, ബ്രാഞ്ച് പ്രസിഡണ്ട് ഷംസീർ, കമ്മറ്റി അംഗങ്ങളായ ബഷീർ, നീലേശ്വരം കൾച്ചറൽ സൊസൈറ്റി പ്രതിനിധി മുഹ്സിൻ പറമ്പത്ത്, സാദത്ത് എൻപി, മിദ്ലാജ് സിഎച്ച് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.