
കരിന്തളം:ഉത്സവാന്തരീക്ഷത്തിൽ കീഴ്മാല എ എൽ പി സ്കൂളിന്റെ 73-ാംവാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു .പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് പുറമെ രക്ഷിതാക്കളും നാട്ടുകാരുമായി നിരവധി ആളുകൾ പരിപാടി വീക്ഷിക്കാനെത്തിയിരുന്നു.പിടിഎ പ്രസിഡണ്ട് ടി ആർ പ്രജോദ് അധ്യക്ഷത വഹിച്ചു.
എൽ എസ് എസ് കുട്ടികൾക്കുള്ള അനുമോദനം ചിറ്റാരിക്കാൽ ബി പി സി ഷൈജു ബിരിക്കുളവും നാലാം ക്ലാസിൽ നിന്നും പോകുന്ന കുട്ടികൾക്കുള്ള സ്നേഹോപഹാരം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ വി അജിത് കുമാറും അംഗൺവാടി കുട്ടികൾക്കുള്ള ഉപഹാരം വൽസല ടീച്ചറും വിതരണം ചെയ്തു.കൃഷ്ണൻ മാസ്റ്റർ എൻഡോമെന്റ് രാജൻ മാസ്റ്റർ വിതരണം ചെയ്തു.കുട്ടികൾക്കുള്ള സമ്മാന വിതരണം പഞ്ചായത്തംഗം ഉമേശൻ വേളൂർ നിർവഹിച്ചു.വാർഡ് മെമ്പർ ടി എസ് ബിന്ദു, എസ് എം സി ചെയർമാൻ എം മനോഹരൻ, സ്കൂൾ മാനേജർ എം കെ ചന്ദ്രൻ, പിടിഎ വൈസ് പ്രസിഡണ്ട് ടി രമേശൻ, എം പി ടി എ പ്രസിഡണ്ട് ആതിര ഷിനോബ്,പി ചന്ദ്രൻ,നാരായണൻ കുന്നത്ത്,വാസു കരിന്തളം എന്നിവർ സംസാരിച്ചു .സ്കൂൾ പ്രധാന അധ്യാപിക എൻ എം പുഷ്പലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രജനി കെ വി നന്ദിയും പറഞ്ഞു.തുടർന്ന് സ്കൂൾ കുട്ടികളുടെ നൃത്തനൃത്ത്യങ്ങളും കൈകൊട്ടിക്കളിയും അരങ്ങേറി.