The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

സാവിത്രി വെള്ളിക്കോത്തിൻ്റെ മഴനനയാത്ത ഞാറ്റുവേല പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: ആർഡിഒ ഓഫിസ് റിട്ട. ജീവനക്കാരി സാവിത്രി വെള്ളിക്കോത്തിന്റെ മഴ നനയാത്ത ഞാറ്റുവേല എന്ന ആദ്യ കവിതാ സമാഹാരം പ്രകാശനം ചെയ്തു. വെള്ളിക്കോത്ത് വിദ്വാൻ പി നഗർ നെഹ്റു ബാലവേദി സർഗ വേദിയുടെ നേതൃത്വത്തിൽ നടന്ന പ്രകാശന ചടങ്ങ് കേന്ദ്ര സാഹിത്യ അക്കാദമി അഡ്വൈസറി കമ്മിറ്റി അംഗം ഡോ.എ.എം.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ചരിത്രകാരൻ ഡോ. സി.ബാലൻ വേദി രക്ഷാധികാരി പി.മുരളീധരൻ മാസ്റ്റർക്ക് നൽകി പ്രകാശനം നിർവഹിച്ചു. പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു. വേദി രക്ഷാധികാരി അഡ്വ. എം.സി.ജോസ് അധ്യക്ഷത വഹിച്ചു. അജാനൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ, തുളുനാട് പത്രാധിപർ കുമാരൻ നാലപ്പാടം, വെള്ളിക്കുന്നത്ത് ഭഗവതികാവ് പ്രസിഡന്റ് പി.ബാലകൃഷ്ണൻ, യങ്ങ്മെൻസ് ക്ലബ് പ്രസിഡന്റ് പി.പി.കുഞ്ഞിക്കൃഷ്ണൻ നായർ, കേരള പൂരക്കളി അക്കാദമി അംഗം വി.പി. പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. സാവിത്രി വെള്ളിക്കോത്തിന്റെ മറുമൊഴിയുമുണ്ടായി. സർഗവേദി പ്രസിഡന്റ് എസ്.ഗോവിന്ദരാജ് സ്വാഗതവും സെക്രട്ടറി വി.വി.രമേശൻ നന്ദിയും പറഞ്ഞു.

Read Previous

സംസ്ഥാനത്ത് ചൂട് കൂടും: 3 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

Read Next

അരനൂറ്റാണ്ടിനുശേഷം ഓർമ്മകൾ പുതുക്കി സഹപാഠികൾ ഒത്തുകൂടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!