കരിന്തളം:വിദ്യാർത്ഥികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ഒരുക്കുന്ന സമ്പാദ്യ പദ്ധതി സ്റ്റുഡൻസ് സേവിംങ്സ് സ്കീം “വിദ്യയോടൊപ്പം സമ്പാദ്യം “പദ്ധതിക്ക് കുമ്പളപള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി വെള്ളരിക്കുണ്ട് സബ് ട്രഷറിയിൽ സർക്കാർ നിർദേശപ്രകാരം ഹെഡ്മാസ്റ്റർ,വിദ്യാർത്ഥി പ്രതിനിധികളായി നിജോൺ പോൾ,അനയ് രഞ്ജിത്ത് എന്നിവരുടെ പേരിൽ ജോയിൻറ് അക്കൗണ്ട് ആരംഭിച്ചു. കുട്ടികൾക്ക് പത്തിന്റെ ഗുണിതങ്ങളായ തുക നിക്ഷേപിക്കാം ഓരോ കുട്ടിക്കും പാസ് ബുക്ക് ഉണ്ടായിരിക്കും കുട്ടികൾക്ക് ആവശ്യമുള്ളപ്പോൾ രക്ഷിതാവിന്റെ അനുമോദയോടെ പിൻവലിക്കാം. പദ്ധതിയുടെ ഭാഗമായി “എസ് എസ് എസ് ” ട്രസ്റ്റ് രൂപീകരിക്കുകയും ഹെഡ്മാസ്റ്റർ,പിടിഎ പ്രതിനിധികളായി വാസു കരിന്തളം,ബാലചന്ദ്രൻ പി,വിദ്യാർത്ഥി പ്രതിനിധികളായി നിജോൺ പോൾ,അനയ് രഞ്ജിത്ത് അധ്യാപകരായ പ്രശാന്ത് കെ,ഷീജ പി എന്നിവർ ട്രസ്റ്റ് അംഗങ്ങളാണ് സേവിങ് സ്കീമിന്റെ ചുമതല പ്രശാന്ത് കെ, ഷീജ പി എന്നിവർക്കാണ്. സ്കീമിൽ ഏറ്റവും കൂടുതൽ സംഖ്യയും,ഏറ്റവും വലിയ സംഖ്യയും നിക്ഷേപിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനം നൽകുവാനും സ്കൂൾ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം പിടിഎ വൈസ് പ്രസിഡണ്ട് വാസു കരിന്തളം ഒന്നാം ക്ലാസ് വിദ്യാർത്ഥിനി സാൻവിയ മരിയ റോബിനിൽ നിന്നും നിക്ഷേപം സ്വീകരിച്ചും പാസ്ബുക്ക് വിതരണം ചെയ്തും കൊണ്ട് നിർവഹിച്ചു .ബൈജു കൂലോത്ത് അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ കെ വിശ്വനാഥൻ, സ്കൂൾ ഹെഡ്മാസ്റ്റർ കെ ജോളി ജോർജ്,അമൃത പി, ജോസ് ലിൻ ജോസ് എന്നിവർ സംബന്ധിച്ചു. പ്രശാന്ത് കെ സ്വാഗതവും ഷിജ പി നന്ദിയും പറഞ്ഞു