നീലേശ്വരം : “നമ്മുടെ ഭാവിക്കായി തണ്ണീർ തടങ്ങൾ സംരക്ഷിക്കുക” എന്ന സന്ദേശമുയർത്തി നീലേശ്വരം ഗവ. എൽ.പി. സ്കൂളിൽ തണ്ണീർതട ദിനാചരണം നടന്നു.
പ്രാദേശിക കർഷക ശാസ്ത്രജ്ഞൻ ദിവാകരൻ നീലേശ്വരത്തിൻ്റെ ജീവനം പദ്ധതിയുമായി സഹകരിച്ച് നഗരസഭ കാര്യാലയത്തിനു സ’മീപം കച്ചേരി കടവോരത്ത് കണ്ടൽ ചെടികൾ നട്ടുകൊണ്ടായിരുന്നു ദിനാചരണ പരിപാടി സംഘടിപ്പിച്ചത്.ദേശീയ അധ്യാപക അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകനുമായ കൊടക്കാട് നാരായണൻ ഉദ്ഘാടനം ചെയ്തു.
അശുദ്ധ ജലത്തെ ശുദ്ധീകരിക്കുന്ന പ്രകൃതിയുടെ വൃക്കകളാണ് കണ്ടൽ ചെടികളെന്ന് അദ്ദേഹം പറഞ്ഞു. ദിവാകരൻ നീലേശ്വരം അധ്യക്ഷനായി. പ്രധാനാധ്യാപിക പി. നളിനി, ഇക്കോ ക്ലബ്ബ് കോർഡിനേറ്റർ ബി . ഇന്ദിര സംസാരിച്ചു.