കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ എസ് പി സി യൂണിറ്റിൻ്റെയും നീലേശ്വരം ജനമൈത്രീ ശിശുസൗഹൃദ പോലീസിന്റെയും ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഫലവൃക്ഷത്തോട്ടമായി വളർത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ച മധുരവനം വിപുലീകരിക്കുന്ന പദ്ധതി ഫലവൃക്ഷ തൈ നട്ടുകൊണ്ട് നീലേശ്വരം ഇൻസ്പെക്ടർ ഓഫ് പോലീസ് കെ.വി. ഉമേശൻ ഉദ്ഘാടനം ചെയ്തു.
ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കൊതോളി, സിവിൽ പോലീസ് ഓഫീസർ സുപ്രിയ കെ.വി, പി ടി എ പ്രസിഡണ്ട് പി.വി.രാമകൃഷ്ണൻ, വൈസ് പ്രസിഡണ്ട് ടി വി ലതീഷ് ടി.വി,എസ് എം സി ചെയർമാൻ എൻ ഗോപാലകൃഷ്ണൻ , മദർ പി ടി എ പ്രസിഡണ്ട് സി വി ശാന്തിനി എസ് പി സി ഗാർഡിയൻ പി ടി എ പ്രസിഡണ്ട് പവിത്രൻ പട്ടേന, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ, സീനിയർ അസിസ്റ്റൻ്റ് എ പി ഉഷ എന്നിവരും സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളും തൈകൾ നട്ടുകൊണ്ട് പരിപാടിയിൽ പങ്കാളികളായി. കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഡോ. പി.കെ.ദീപക് സ്വാഗതവും എം വി ആശ നന്ദിയും പറഞ്ഞു.