മൊഗ്രാൽ പുത്തൂർ: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ചൗക്കി സന്ദേശം ഗ്രന്ഥാലയം& വനിതാവേദിയുടെ നേതൃത്ത്വത്തിൽ ഉന്നത വിദ്യാഭ്യാസരംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥിനികളെ അനുമോദിച്ചു. കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഇ ജനാർദനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ കോളേജിൽ നിന്നും ബി.എസ്.സി. സ്റ്റാറ്റിക്സിൽ ഉന്നത വിജയം നേടിയ മറിയം ഷിനാല എം.കെ. മറിയം അംറ , ബി.ടി. ടി.എം റാങ്ക് ജേതാക്കളായ ഗോപി ക, വൈശാലി.വി, എന്നിവരെയും സാമ്പത്തിക സാമൂഹ്യ പിന്നോക്കാവസ്ഥയിലും എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മായ ഗോപാലനേയും അനുമോദിച്ചു. വിജയി കൾക്ക് സമ്മാനങ്ങൾ നൽകി. സാഹിത്യകാരൻ അബ്ദു കാവുഗോളി, മറിയം അംറ,സ സന്ദേശം സംഘടനാ സെക്രട്ടറി സലീം സന്ദേശം, ശാസ്ത്ര സാഹിത്യ പരിഷത്ത് സന്ദേശം യൂണിറ്റ് സെക്രട്ടറി ടി.എം.രാജേഷ് മാസ്റ്റർ, ഷാഫി മഹാറാണി, ബസ്സ് ഓർണേ സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി മാസ്റ്റർ , എം.എ. കരിം,ബഷീർ ഗ്യാസ്, സുലൈമാൻ തോരവളപ്പ് ഗഫൂർ കല്ലങ്കൈ, മറിയം ഫിനാല എം.കെ. മറിയം അംറഎന്നിവർ പ്രസംഗിച്ചു. സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവും വനിതാവേദി സെക്രട്ടറി സഫിയ നന്ദിയും പറഞ്ഞു.