കെ.പി.സി. സി പ്രസിഡണ്ട് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ പ്രചരണാർത്ഥം അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 3ന് വൈകിട്ട് 4 മണിക്ക്
മഡിയനിൽ നിന്ന് ആരംഭിച്ച് നോർത്ത് കോട്ടച്ചേരി വരെ വിളംബര ജാഥ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. മണ്ഡലം സംഘാടക സമിതി യോഗത്തിൽ ചെയർമാൻ വി.വി.നിശാന്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എക്കാൽ കുഞ്ഞിരാമൻ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹിക്കളായ പി ബാലകൃഷ്ണൻ വെള്ളിക്കോത്ത് , സതീശൻ പരക്കാട്ടിൽ, ശ്രീനിവാസൻ മഡിയൻ, രവീന്ദ്രൻ കടപ്പുറം, എം.വി.കുഞ്ഞിക്കണ്ണൻ, എ.വി.വേണുഗോപാലൻ വെള്ളിക്കോത്ത്, രാജിവൻ വെള്ളിക്കോത്ത്, മുൻ മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ഉമശൻ കാട്ടുകുളങ്ങര,കുഞ്ഞികൃഷ്ണൻ, രമേശൻ കല്ലിങ്കാൽ, സുധീഷ് എന്നിവർ സംസാരിച്ചു.