The Times of North

Breaking News!

സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : സംഘാടക സമിതി രൂപീകരണം 4 ന്    ★  മടിക്കൈ പുളിക്കാലിലെ പെരിയടത്ത് നാരായണൻ അന്തരിച്ചു   ★  ക്ളായിക്കോട് ശ്രീമുച്ചിലോട്ടു പെരുങ്കളിയാട്ടം: കുടുംബയോഗം നടത്തി   ★  തൈക്കടപ്പുറം മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ    ★  നീലേശ്വരത്തെ ആദ്യകാല ടാക്സി ഡ്രൈവർ ഓർച്ചയിലെ പി പത്മനാഭൻ അന്തരിച്ചു    ★  വീട്ടിൽ നിന്നും 130 കിലോ ചന്ദനമുട്ടിയും കടത്താനുപയോഗിച്ച 2 വാഹനവും പിടിച്ചെടുത്തു രണ്ടുപേർ അറസ്റ്റിൽ   ★  തിയ്യ മഹാസഭാ തീയ്യരുടെ വംശ ചരിതം തയ്യാറാക്കുന്നു   ★  വേനൽ മഴയിൽ അനന്തം പള്ളിയിൽ 100 ഏക്കർ കൃഷി നശിച്ചു   ★  അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചീനിയറിംഗ് യൂണിറ്റ് ഉടമകളേയും ടെൻഡറിൽ ഉൾപ്പെടുത്തണം   ★  കാസർകോട് ഉൾപ്പെടെ നാല് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

ഉപ്പ് മൂർച്ചയുള്ള രാഷ്ട്രീയ സമരായുധമെന്ന് എം എൻ കാരശ്ശേരി

ഉപ്പ് മൂർച്ചയേറിയ ഒരു രാഷ്ട്രീയ സമരായുധമാണെന്ന് പ്രഭാഷകനും എഴുത്തുകാരനുമായ പ്രൊഫസർ എം .എൻ കാരശ്ശേരി അഭിപ്രായപ്പെട്ടു. കോഴിക്കോട് പ്രസ് ക്ലബ്ബിൽ നാടൻകലാ ഗവേഷണ പാഠശാലയുടെ നാലാമത് സാഹിത്യ ശ്രേഷ്ഠ, കലാശ്രേഷ്ഠ അവാർഡുകൾ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . സാഹിത്യ ശ്രേഷ്ഠ അവാർഡ് ജേതാവായ സുഭാഷ് ചന്ദ്രൻ്റെ ” ജ്ഞാനസ്നാനം” എന്ന കഥയെ മുൻനിർത്തിയുള്ള സുദീർഘമായ പ്രഭാഷണത്തിലാണ് ഗാന്ധിജി ഉപ്പിനെ എങ്ങനെ സമരായുധമാക്കിയതെന്നും അത് അതി ശക്തമായ നിലയിൽ സുഭാഷ് ചന്ദ്രൻ കഥയിൽ അവതരിപ്പിച്ചതെന്നും വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിക്ക് തുല്യനായി ഗാന്ധിജി മാത്രമേ ഉള്ളൂവെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സുഭാഷ് ചന്ദ്രൻ്റ കഥാ ലോകം തുറന്നു വെക്കുന്ന ദേശീയ ബോധത്തെക്കുറിച്ചും വിശദമാക്കി. അവാർഡ് സ്വീകരിച്ചുകൊണ്ട് സുഭാഷ് ചന്ദ്രൻ തൻ്റെ കഥാ വഴികളെക്കുറിച്ചും ജ്ഞാനസ്നാനം അതിൽ വ്യത്യസ്തമാകുന്ന രീതിയെ കുറിച്ചും വ്യക്തമാക്കി. നീണ്ട കാലം എടുത്താണ് ഈ കഥ എഴുതിയത്. കാരണം കഥയെഴുത്തിനായി ഗർഭം ധരിച്ച പ്രമേയം ഗാന്ധിയായിരു ന്നു. എഴുതി ഫലിപ്പിക്കാൻ പറ്റാത്ത ഒരു പ്രഹേളികയാണ് ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു. ഓരോ അവാർഡും എഴുത്തുകാരനെ കൂടുതൽ ഉത്തരവാദിത്വ ബോധമുള്ളവനാക്കി മാറ്റുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫോക് ലോർ രംഗത്തെ നിരന്തരമായ ഇടപെടൽ പരിഗണിച്ച് അന്തർ ദേശീയ ഫോക് ലോർ ഗവേഷകൻ സജി മാടപ്പാട്ടിന് കലാശ്രേഷ്ഠ പുരസ്കാരവും സമർപ്പിച്ചു. പാഠശാല ചെയർമാൻ ചന്ദ്രൻ മുട്ടത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ വത്സൻ പിലിക്കോട്, സെക്രട്ടറി സജീവൻ വെങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.

Read Previous

പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവെച്ചു

Read Next

നീലേശ്വരം ബസ്റ്റാന്റും യാഥാർഥ്യത്തിലേക്ക് തറക്കല്ലിടൽ 16 ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73