കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയിൽ സ്വലാത്ത് – പ്രാർത്ഥന സദസ്സിനു തുടക്കമായി. എല്ലാ മാസവും നാലാമത്തെ വെള്ളിയാഴ്ച മഗ്‌രിബ് നമസ്കാരത്തിന് ശേഷം യതീംഖാന കോമ്പൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ സദസ്സിലാണ് പ്രാർത്ഥനാ മജ്ലിസ് നടക്കുക.
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം സയ്യിദ് മെഹ്മൂദ് സ്വഫ്‌വാൻ തങ്ങൾ ഏഴിമല നിർവ്വഹിച്ചു. യത്തീംഖാന പ്രസിഡൻ്റ് ബെസ്റ്റോ കുഞ്ഞാമദ് അദ്ധ്യക്ഷം വഹിച്ചു. അലി അക്ബർ ബാഖവി തനിയാമ്പുറം സ്വലാത്ത് – പ്രാർത്ഥന സദസ്സിനു നേതൃത്വം നൽകി. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് സി കുഞ്ഞാമദ് പാലക്കി, സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, മുബാറക് ഹസ്സൈനർ ഹാജി, സുപ്രിം മുഹമ്മദ് കുഞ്ഞി, സി കെ റഹ്മത്തുല്ല തുടങ്ങിയവർ പ്രസംഗിച്ചു. സി എച്ച് മുസ്തഫാ ഹാജി സ്വാഗതവും ബി കെ കാസിം നന്ദിയും പറഞ്ഞു.
Tags: news Salat Majlis