നിലേശ്വരം: മാൾട്ടയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട ടൈംസ് ഓഫ് നോർത്ത് മാനേജിംഗ് എഡിറ്റർ സേതു ബങ്കളത്തിൻ്റെ മകൻ കെ.വി. സബിനേഷിൻ്റെ മൃതദേഹം ഞായറാഴ്ച നാട്ടിലത്തെിക്കും. രാവിലെ എട്ടിന് ബങ്കളം സഹൃദയ വായനശാലയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും