The Times of North

Breaking News!

സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : സംഘാടക സമിതി രൂപീകരണം 4 ന്    ★  മടിക്കൈ പുളിക്കാലിലെ പെരിയടത്ത് നാരായണൻ അന്തരിച്ചു   ★  ക്ളായിക്കോട് ശ്രീമുച്ചിലോട്ടു പെരുങ്കളിയാട്ടം: കുടുംബയോഗം നടത്തി   ★  തൈക്കടപ്പുറം മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ    ★  നീലേശ്വരത്തെ ആദ്യകാല ടാക്സി ഡ്രൈവർ ഓർച്ചയിലെ പി പത്മനാഭൻ അന്തരിച്ചു    ★  വീട്ടിൽ നിന്നും 130 കിലോ ചന്ദനമുട്ടിയും കടത്താനുപയോഗിച്ച 2 വാഹനവും പിടിച്ചെടുത്തു രണ്ടുപേർ അറസ്റ്റിൽ   ★  തിയ്യ മഹാസഭാ തീയ്യരുടെ വംശ ചരിതം തയ്യാറാക്കുന്നു   ★  വേനൽ മഴയിൽ അനന്തം പള്ളിയിൽ 100 ഏക്കർ കൃഷി നശിച്ചു   ★  അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചീനിയറിംഗ് യൂണിറ്റ് ഉടമകളേയും ടെൻഡറിൽ ഉൾപ്പെടുത്തണം   ★  കാസർകോട് ഉൾപ്പെടെ നാല് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

ആധ്യാത്മികതേജസ്സോടെ ശബരിമല

സന്തോഷ് ഒഴിഞ്ഞ വളപ്പ്

മതനിരപേക്ഷമായ ബോധത്തിൽ വിശ്വാസം ആലിംഗനം ചെയ്യുന്ന അയ്യപ്പ വിശ്വാസം ഈ കാലത്തിന് മുന്നിൽ മലയാളി കത്തിച്ചു വയ്ക്കുന്ന ദീപ പ്രഭയാണ് ഇവിടെ ജീവിക്കുക എന്നത് തന്നെ മഹാഭാഗ്യമാണ് മനസ്സും ശരീരവും ശുദ്ധീകരിച്ച് വ്രതത്തെ ജീവിതത്തിൻ്റെ സഹജഭാവമാക്കുന്ന വലിയ നന്മയാണ് ശബരിമല ദർശന പരിശീലനം ഒരാൾ സ്വയം ശുദ്ധീകരിക്കുന്ന മനസാ വാചാ കർമ്മം എത്ര മഹത്തരം ഈ ഹൃദയവാതിലുകൾ പൂർവ്വസൂരികളായ ഋഷീശ്വരന്മാർ പിൻ തലമുറയ്ക്കായ് സ്വരക്കൂട്ടിവെച്ച ജ്ഞാനസമ്പത്ത് നമുക്ക് ലഭിച്ച വലിയ അനുഗ്രഹമാണ്. വിശ്വാസം ജീവന സമരമാകുന്ന മറ്റൊരർത്ഥത്തിൽ സോദരത്വേന എന്ന വ്യക്തിമുദ്രകൾ അപരജീവനുതകി മിന്നിത്തിളക്കം നടത്തുന്ന ശബരിമല ദർശനം ജാതിമത വിവേചനങ്ങൾക്ക് എതിരായ തിരിച്ചറിവ് കൂടിയാണ് മണ്ഡലകാലത്ത് സ്വാമിമഠങ്ങൾ, ഉണരുന്നു അതിരാവിലെ കർപ്പൂര ഗന്ധവും പ്രാർത്ഥനകളുമായി അന്തരീക്ഷം ഭക്തിസാന്ദ്രമാക്കുന്നു. ബാബർ സ്വാമിക്ക് പ്രത്യേകം പള്ളിയും ആരാധനയും ബാബറെ കണ്ടെ എന്നെ കാണാവൂ എന്ന അയ്യപ്പ ദർശനം എത്ര മാത്രം ദീർഘദർശനമുള്ളത് നമ്മുടെ സംസ്കാരത്തിലെ മതനിരപേക്ഷമായ ജീവിതത്തെ കൂടുതൽപ്രകാശിപ്പിക്കുന്നു എന്നതാണ് ഇതര മതവിശ്വാസങ്ങളിൽ നിന്ന് അയ്യപ്പ ദർശനങ്ങൾക്ക് വേറിട്ട മഹത്വം നൽകുന്നത്. അനാഥജീവിതത്തിൽ നിന്ന് രാജകൊട്ടാരത്തിലേക്ക് എത്തപ്പെടുന്ന ഹരിഹരസുധ പ്രയാണം അന്യവൽക്കരണങ്ങൾക്ക് എതിരായ രാജകീയമായ തിരുത്തലാണ് ദേശാതീതമായ ഒരു സ്വീകാര്യത ശബരിമല ദർശനത്തിന് ലഭിക്കുന്നത് അത് മാതൃകയാകുന്ന ജീവിതത്തെ പരിശീലിപ്പിച്ച് ഒരുക്കുന്നു എന്നതാണ് ആത്മദാഹങ്ങൾ വൈകാരിക ദുരന്തങ്ങൾ ആസക്തികൾ എന്നിവ വെടിഞ്ഞ് ബ്രഹ്മമയമായപരംപൊരുളിൽ ലയിച്ച് വിശ്വാസി ആത്മശുദ്ധീകരണം നടത്തുമ്പോൾ അത് എല്ലാ പാപവൃക്ഷങ്ങളെയും മായ്ച്ചുകളയുന്നു. നിശ്ചയദാർഢ്യത്തോടെ സാഹോദര്യഭാവത്തോടെ ഹിന്ദു-മുസ്ലീം സമന്വയത്തെ തലമുറകളിലേക്ക് പുനർവായനയ്ക്ക് ഒരുക്കുന്നു എന്നതാണ് ഈ തീർത്ഥാടന കാലത്തിൻ്റെ ചരിത്ര മഹിമ പൂപ്പാത്രങ്ങൾ പോലെ വ്യക്തി ഹൃദയം പവിത്രീകരിക്കുന്ന മണ്ഡലകാലവ്രതം ത്യാഗത്തിൻ്റെയും സമർപ്പണത്തിൻ്റെയും ഉന്നതമായ ജീവസമുദ്രത്തിൽ എത്തിക്കുന്നു. അവനവനാത്മസുഖത്തിനാചരിക്കയപരൻ്റെ സുഖത്തിനായി വരണം എന്ന ശ്രീ നാരായണ ഗുരു ചിന്ത ശക്തമായി അയ്യപ്പ ബാബർദ്വയ ദേവസങ്കൽപ്പത്തിലുണ്ട്. ബ്യഹദാഖ്യാനങ്ങൾ എന്ത് നൽകി വിളിച്ചാലും കറുത്ത കാലത്ത് വെളുത്ത ചിന്തയാണ് ശബരിമല പ്രദാനം ചെയ്യുന്നത് താളം തെറ്റുന്ന ജീവിതത്തെ സാധാരണ മനുഷ്യർ ഒരിക്കൽ കൂടി ശരിയായ ട്രാക്കിലെത്തിക്കുന്നത് ശബരിമല ദർശനം വഴിയാണ് അത് കൊണ്ട് തന്നെ ആധ്യാത്മിക വിജ്ഞാനത്തിൻ്റെ മഹാസാഗരമാണ് ഇവിടെ ജനസാഗരമായി മാറുന്നത്. ഒരു മണ്ഡലകാലം കൂടി നമ്മുടെ വിശ്വാസ സാമൂഹ്യാന്തരീക്ഷത്തെ കൂടുതൽ ശുദ്ധീകരിക്കാൻ മുന്നിൽ കർപ്പൂര ഗന്ധം പരത്തുകയാണ് അത് എത്ര ധന്യം

Read Previous

ഭർതൃമതിയെ കാണാതായി

Read Next

ശീതകാല പച്ചക്കറി കൃഷിയൊരുക്കി വിദ്യാർത്ഥികൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73