നെല്ലിക്കട്ട: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നെല്ലിക്കട്ട (ഇമാം ഗസ്സാലിനഗർ) സുഗന്ദസാഗരത്തിൽ നടത്തിയ ജില്ലാ സർഗലയത്തിലെ
ഇസ് ലാമിക കലാ, സാഹിത്യ മത്സരത്തിൽ ജനറൽ വിഭാഗത്തിൽ കാസർകോട് മേഖലയ്ക്ക് കിരീടം.
340 പോയിന്റ് നേടിയാണ് കാസർകോട് മേഖല ചാംപ്യന്മാരായത്. 308
പോയിന്റ് നേടിയ തൃക്കരിപ്പൂർ മേഖല രണ്ടാം സ്ഥാനവും 307 പോയിന്റോടെ പെരുമ്പട്ട മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനം സമസ്ത ജില്ലാ മുശാവറ അംഗവും ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ട്രഷററുമായ
ഇ.പി ഹംസത്തു സഅദി ഉദ്ഘാടനം ചെയ്തു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് സുബൈർ അൽ ഖാസിമി പടന്ന അധ്യക്ഷനായി. ഫസൽ തങ്ങൾ പ്രാർഥന നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര ആമുഖ ഭാഷണം നടത്തി. ട്രഷറർ സഈദ് അസ്അദി പുഞ്ചാവി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, സംസ്ഥാന വൈസ് പ്രസിഡൻ്റ് താജുദ്ദീൻ ദാരിമി പടന്ന, സംസ്ഥാന സമിതി അംഗം ഫാറൂഖ് ദാരിമി, സിദ്ദീഖ് ബെളിഞ്ചം, സ്വാഗത സംഘം ചെയർമാൻ വൈ.അബ്ദുല്ല കുഞ്ഞി എതിർത്തോട് സംസാരിച്ചു. ജനറൽ വിഭാഗം ഓവറോൾ ട്രോഫി വൈ. അബ്ദുല്ല കുഞ്ഞി, ത്വലബ വിഭാഗം ഓവറോൾ ട്രോഫി ഹർഷാദ് ബേർക്ക, സഹ്റ വിഭാഗം ഓവറോൾ ട്രോഫി സുലൈമാൻ നെല്ലിക്കട്ട എന്നിവർ യഥാക്രമം വിതരണം ചെയ്തു. സമാപന സമ്മേളനത്തോടൊപ്പം മൻസൂർ പുത്തനത്താണിയുടെ നേതൃത്വത്തിൽ ഇഷ്ഖേ – മജ്ലിസും നടന്നു.
സ്വാഗത സംഘം മുഖ്യരക്ഷാധികരി അബ്ദുല്ലകുഞ്ഞി ഹാജി ബേർക്ക, ഭാരവാഹികളായ എൻ.എ അബ്ദുൽ ഖാദർ നെല്ലിക്കട്ട, മൂസ മൗലവി സാലത്തടുക്ക, ഹുസൈൻ ബേർക്ക, ഹനീഫ് അൽ അമീൻ, ഇബ്രാഹിം നെല്ലിക്കട്ട, സത്താർ ബേർക്ക, പി.കെ അബ്ദു റഹ്മാൻ, മീഡിയ ജനറൽ കൺവീനർ ഹമീദ് കുണിയ,
ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡൻ്റ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്, എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, ട്രഷറർ മുബാറക് ഹസൈനാർ ഹാജി,
ഹാഷിം ദാരിമി ദേലംപാടി, ഹാരിസ് ദാരിമി ബെദിര, സുഹൈർ അസ്ഹരി പള്ളംകോട്, റഷീദ് ബെളിഞ്ചം,
കാസർകോട് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം, യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് ജനറൽ സെക്രട്ടറി നൗശാദ് ചെങ്കള, മഞ്ചേശ്വരം മണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി എ.കെ ആരിഫ്, എസ്.കെ.എസ്.എസ്.എഫ് അബൂദാബി കമ്മിറ്റി വൈസ് പ്രസിഡൻ്റ് അബ്ദുല്ല ബസറ, അഷ്റഫ് മൗലവി മർദ്ദള, ജലീൽ തുരുത്തി, മുഹമ്മദ് ഫൈസി കജെ, മൊയ്തീൻ കുഞ്ഞി മൗലവി ചെർക്കള,
എസ്.കെ.എസ്.എസ്.എഫ് വർക്കിങ് സെക്രട്ടറി
വൈസ് പ്രസിഡന്റുമാരായ
യൂനുസ് ഫൈസി കാക്കടവ്,
റസാഖ് അസ്ഹരി മഞ്ചേശ്വരം,
ഹംദുള്ള തങ്ങൾ കുമ്പള, അബ്ദുല്ല യമാനി യമാനി ഉദുമ, കബീർ ഫൈസി പെരിങ്കടി,
സെക്രട്ടറിമാരായ റാഷിദ് ഫൈസി ആമത്തല,
ജമാൽ ദാരിമി,
ഓർഗനൈസിങ് സെക്രട്ടറിമാരായ
ഫൈസൽ ദാരിമി,
അൻവർ തുപ്പക്കൽ, ബദിയടുക്ക
സെക്രട്ടറിയേറ്റ് അംഗങ്ങളായ
ഇല്യാസ് ഹുദവി,
സ്വാലിഹ് ഹുദവി,
ലത്തീഫ് നീലേശ്വരം,
ഉസാം പള്ളങ്കോട്, സൂപ്പി മവ്വൽ,
റാസിഖ് ഹുദവി കുമ്പള,
നാസർ അസ്ഹരി മഞ്ചേശ്വരം,
അബ്ദുൽ ഖാദർ ഫൈസി ചർളടുക്ക, ലത്തീഫ് കൊല്ലംപാടി, അബ്ദുറസാഖ് ദാരിമി, അജാസ് കുന്നിൽ,
ഇർഷാദ് അസ്ഹരി,
സുഹൈൽ റഹ്മാൻ
സംബന്ധിച്ചു.